കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഗണ്യമായ വിജയം നേടും: ബിജെപി പിന്നോട്ടുപോകുമെന്ന് എബിപി സര്‍വേ

Google Oneindia Malayalam News

Newest First Oldest First
6:58 PM, 24 May

ബിജെപിക്ക് അനുകൂലമെന്ന് സര്‍വേ

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് എബിപി സര്‍വേ. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മികച്ച നേട്ടങ്ങളുണ്ടാക്കുമെന്നും ബിജെപിയ്ക്ക് പിന്നില്‍ അഞ്ച് ശതമാനം വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസ് എത്തുമെന്നും സര്‍വേ പറയുന്നു. എബിപി പുറത്തുവിട്ട മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയിലാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അധികാരപ്പകര്‍ച്ച സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉള്ളത്.

രാജസ്ഥാനിലെ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 44 ശതമാനം വോട്ടുകളും ബിജെപി 39 ശതമാനം വോട്ടുകളുമാണ് നേടുക. കോണ്‍ഗ്രസ് രാജസ്ഥാനില്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ബിഎസ്പിയുടെ സാന്നിധ്യമുണ്ടെന്നിരിക്കെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി വിജയം കൈവരിക്കുമെന്നും സര്‍വേയില്‍ പറയുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതൃത്വം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും സച്ചിന്‍ പൈലറ്റ് പറയുന്നു.

congres

രാജസ്ഥാനിലെ ആറില്‍ നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അജ്മീരിലും ആല്‍വാറിലുമായിരുന്നു ഇത്. ബിജെപിയെ സംബന്ധിച്ച് തലവനില്ലാത്ത നിലയിലാണ് ഒരുമാസമായി ബിജെപി സ്റ്റേറ്റ് കമ്മറ്റി മുന്നോട്ടുപോകുന്നത്. ഉപതിര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയം നേരിട്ടതോടെ അശോക് പര്‍മാനി പുറത്തുപോകുകയായിരുന്നു. മാര്‍ച്ച് 16നായിരുന്നു സംഭവം. 2013ലാണ് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസില്‍ നിന്ന് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം പിടിച്ചെടുക്കുന്നത്.

English summary
The Congress is making substantial gains in Rajasthan as the BJP is lagging behind the grand old party by 5 per cent vote share, a survey conducted by ABP News and CSDS has found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X