കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കണ്ണ് തള്ളിപ്പോകുന്ന വിജയം 'പ്രവചിച്ച്' എബിപി ന്യൂസ്! ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പുല്‍വാമയ്ക്ക് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നും മോദി സര്‍ക്കാരിനാണ് മുന്‍തൂക്കമെന്നും പ്രവചിക്കുന്നതാണ് ഭൂരിപക്ഷ സര്‍വ്വേകളും.

സി വോട്ടറുമായി ചേര്‍ന്ന് എബിപി ന്യൂസ് നടത്തിയ സര്‍വ്വേയിലും എന്‍ഡിഎയ്ക്ക് തന്നെ മുന്‍തൂക്കം പ്രവചിക്കുന്നു. എന്നാല്‍ സര്‍വ്വേ ഫലം അവതരിപ്പിക്കവേ ചാനലിന് ഭീമമായ ഒരു അബദ്ധം സംഭവിച്ചു. അതോടെ ചാനലിന് സോഷ്യല്‍ മീഡിയയില്‍ ട്രോളിന്റെ ബഹളമാണ്.

എബിപി സർവ്വേഫലം

എബിപി സർവ്വേഫലം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള തിയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എബിപി സിവോട്ടര്‍ സര്‍വ്വേ ഫലം പുറത്ത് വിട്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ആകെയുളള 543 സീറ്റുകളില്‍ 264 എണ്ണം നേടും എന്നതായിരുന്നു സര്‍വ്വേ ഫലം.

ഭൂലോക മണ്ടത്തരം

ഭൂലോക മണ്ടത്തരം

എന്നാല്‍ സ്‌ക്രീനില്‍ എഴുതി കാണിച്ചതാകട്ടെ ഭൂലോക മണ്ടത്തരവും. എന്‍ഡിഎ ഈ തെരഞ്ഞെടുപ്പില്‍ ആകെയുളള 543 സീറ്റുകളില്‍ 564 സീറ്റുകളും നേടും എന്നാണ് ചാനല്‍ എഴുതി കാണിച്ചത്. ചാനൽ തെറ്റ് ഉടനെ തിരുത്തിയെങ്കിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച് തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്.

ബിജെപിയോട് ചായ്വ്

ബിജെപിയോട് ചായ്വ്

നേരത്തെ തന്നെ ബിജെപിയോട് ചായ്വ് ഉണ്ട് എന്ന ആക്ഷേപം എബിപി ന്യൂസ് നേരിടുന്നുണ്ട്. ചാനലിലെ ബിജെപി അനുകൂല ഉളളടക്കം കൂടാതെ അവതാരകരുടെ പെരുമാറ്റവും വിമര്‍ശിക്കപ്പെട്ടിരുന്നു. ചാനലിലെ പ്രമുഖ അവതാരകയായ ചിത്ര ത്രിപാഠിയുടെ മുസ്ലീം പള്ളികള്‍ എപ്പോഴെങ്കിലും പൂജയ്ക്ക് വേണ്ടി തുറന്ന് തന്നിട്ടുണ്ടോ എന്ന ട്വീറ്റ് ഏറെ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.

ചാനലിന്റെ ബിജെപി സ്‌നേഹം

ചാനലിന്റെ ബിജെപി സ്‌നേഹം

ലോക്‌സഭയില്‍ ആകെ 543 സീറ്റുകളേ ഉളളൂ എന്നിരിക്കേ 564 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് നല്‍കിയത് ചാനലിന്റെ ബിജെപി സ്‌നേഹം കാരണമാണ് എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. എന്‍ഡിഎയ്ക്ക് 564 സീറ്റുകള്‍ നല്‍കിയ ഈ ചാനലില്‍ നിന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നാണ് ഒരു ട്വീറ്റ്.

ചാനലിന് നന്ദി

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെ 600 കോടി വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തു എന്ന് ദാവോസില്‍ ചെന്ന് പറയുമ്പോള്‍ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുളളൂ എന്നാണ് മറ്റൊരു പ്രതികരണം. എന്‍ഡിഎയ്ക്ക് 564 സീറ്റ് നല്‍കിയതിന് നന്ദിയെന്നും പരിഹാസമുണ്ട്.

അന്ധമായ ഭക്തി സര്‍വ്വതും നശിപ്പിക്കും

അവതാരകയായ റൂബിക ലിയാഖതിനെ ലക്ഷ്യം വെച്ചും പരിഹാസമുണ്ട്. 'നിങ്ങള്‍ക്ക് ഭക്തിയുണ്ട് എന്നത് നല്ലത് തന്നെ. എന്നാല്‍ അന്ധമായ ഭക്തി സര്‍വ്വതും നശിപ്പിക്കും. 543ല്‍ 564 സീറ്റ് നല്‍കാന്‍ എബിപി ന്യൂസിന് മാത്രമേ സാധിക്കൂ' എന്നാണ് പരിഹാസ ട്വീറ്റ്.

'ഞങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കും'

'ഞങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കും'

എബിപി ന്യൂസിന്റെ ടാഗ് ലൈനായ 'ഞങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കും' എന്ന വാചകത്തെ ട്രോളിയും ആളുകള്‍ രംഗത്തുണ്ട്. എബിപി ന്യൂസ് നിങ്ങളെ മുന്നോട്ട് നയിക്കും. 564 സീറ്റുകള്‍ നല്‍കി മോദി സര്‍ക്കാരിനെ ചാനല്‍ തലപ്പത്ത് ഇരുത്തുന്ന അത്രയും മുന്നോട്ട് എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പാകിസ്താനിലെ സീറ്റ് വരെ

എബിപി ന്യൂസിനെതിരെയുളള മറ്റൊരു പരിഹാസം ഇങ്ങനെയാണ്: എബിപി ന്യൂസ് ഒരു ചുവട് മുന്നിലേക്ക് പോയി പാകിസ്താനിലേയും ബംഗ്ലാദേശിലേയും ബര്‍മയിലേയും പാര്‍ലമെന്റ് സീറ്റുകളെ കൂടി എണ്ണിയിരിക്കുകയാണ്. അതിന്റെ ഫലമായി എന്‍ഡിഎയ്ക്ക് 543ല്‍ 564 സീറ്റുകളും ലഭിച്ചിരിക്കുന്നു.

'അർണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയിൽ അടച്ചിരിക്കുന്നു'.. വൈറലായി പാക് അവതാരകന്റെ വീഡിയോ'അർണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയിൽ അടച്ചിരിക്കുന്നു'.. വൈറലായി പാക് അവതാരകന്റെ വീഡിയോ

English summary
ABP News trolled for ‘predicting’ 564 seats for BJP-led NDA in 543-seat Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X