കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിപി സര്‍വേയിലും ചെന്നിത്തലയെ വെട്ടി തരൂര്‍, ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍, മുന്നില്‍ പിണറായി!!

Google Oneindia Malayalam News

ദില്ലി: എബിപി സര്‍വേയില്‍ അധികാരം പിടിക്കുന്നത് വ്യക്തമായതോടെ ബിജെപി വലിയ നേട്ടം അവകാശപ്പെടാനില്ലെന്ന് വ്യക്തമായി. എന്നാല്‍ മുഖ്യമന്ത്രിമാരില്‍ ആരാണ് ജനപ്രീതി നേടിയത്. ഇനി വരാനിരിക്കുന്നവരും ഇപ്പോഴുള്ളവരുമാണ് ജനപ്രീതി നേടിയത്. കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ആഗ്രഹിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വരണമെന്നാണ്. 38.5 ശതമാനം പേരാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് പ്രതികരിച്ചത്. 27 ശതമാനം പേര്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചു. എന്നാല്‍ കോണ്‍ഗ്രസ് പട്ടികയില്‍ വീണ്ടും അമ്പരിപ്പിച്ചത് ശശി തരൂരാണ്.

1

ശശി തരൂരിന് രമേശ് ചെന്നിത്തലയേക്കാള്‍ കൂടുതല്‍ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ രണ്ടാം സ്ഥാനം തരൂരിനാണ്. നേരത്തെ ഏഷ്യാനെറ്റ്, 24 ന്യൂസ് സര്‍വേകളിലും വളരെ പിന്നിലായിരുന്നു പ്രതിപക്ഷ നേതാവ്. അതേസമയം 6.9 ശതമാനം പേര്‍ കെകെ ശൈലജ മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യപ്പെട്ടത്. 5.2 ശതമാനം പേര്‍ തരൂരിനെയും പിന്തുണച്ചു. പുതുച്ചേരിയില്‍ ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്. 45.8 ശതമാനം പേര്‍ പിന്തുണച്ചത് എന്‍ രംഗസ്വാമിയെയാണ്. നാരായണസ്വാമി മുഖ്യമന്ത്രിയാവുന്നതിനെ പിന്തുണച്ചത് 38.2 ശതമാനം പേരാണ്.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്നാണ് പ്രവചനം. എംകെ സ്റ്റാലിന്‍ തന്നെ മുഖ്യമന്ത്രിയായി വരണമെന്നാണ് സര്‍വേയില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ 32.1 ശമതാനം പേരാണ് പിന്തുണച്ചത്. ശശികല മുഖ്യമന്ത്രിയാവണമെന്ന് 7.8 ശതമാനം പേര്‍ ആവശ്യപ്പെട്ടു. രജനീകാന്തിന് 3.2 ശതമാനം പേരുടെ പിന്തുണ ല ഭിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ രജനീകാന്ത് അറിയിച്ചതാണ്. അതേസമയം അസമില്‍ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് 43.3 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ഗൗരവ് ഗൊഗോയിക്ക് 26.4 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഹിമന്ദ ബിശ്വ ശര്‍മയെ 15.3 ശതമാനം പേരും പിന്തുണച്ചു.

ബംഗാളില്‍ മമതാ ബാനര്‍ജി തന്നെ മുഖ്യമന്ത്രിയാവണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. 54.5 ശതമാനം പേരാണ് മമത തന്നെ വരണമെന്ന് ആവശ്യപ്പെട്ടത്. ബിജെപിക്ക് ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാത്തത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. 24.6 ശതമാനം പേര്‍ മാത്രമാണ് ദിലീപ് ഘോഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. മുകുള്‍ റോയിയാണ് ബിജെപി നേതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 8.5 ശതമാനം പേരാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. അധീര്‍ രഞ്ജന്‍ ചൗധരിയെ 2.2 ശതമാനം പേരും സിപിഎമ്മിലെ സുജോന്‍ ചക്രവര്‍ത്തിയെ 3.2 ശതമാനം പേരും പിന്തുണച്ചു.

English summary
bp survey predicts pinarayi vijayan, mamata and stalin favourite for cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X