കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എബിപി സര്‍വേ, 56 സീറ്റുകള്‍ നേടും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എബിപി സര്‍വേ

ദില്ലി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് നീല്‍സണ്‍ എക്‌സിറ്റ് പോള്‍ സര്‍വേ. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിസി ന്യൂസ് സര്‍വേ പ്രവചിക്കുന്നു. ആകെയുള്ള 80 സീറ്റുകളില്‍ 56 സീറ്റുകള്‍ മഹാസഖ്യം നേടുമെന്നാണ് പ്രവചനം. എന്നാല്‍ യോഗി ആദിത്യനാഥിന്റെ തടകത്തില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വേ പ്രവചിക്കുന്നു.

1

22 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേടാന്‍ സാധിക്കൂവെന്ന് സര്‍വേ പറയുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളാണ് ബിജെപി നേടിയത്. അപ്‌നാളിന്റെ രണ്ട് സീറ്റ് കൂടി ചേര്‍ത്ത് 73 സീറ്റ് എന്‍ഡിഎ നേടിയിരുന്നു. എസ്പിക്ക് 5 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ രണ്ട് സീറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ബിജെപിയെ 282 സീറ്റെന്ന വലിയ നേട്ടത്തിലേക്ക് നയിച്ചത് യുപിയാണ്.

അതേസമയം ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ ബിജെപിക്ക് വമ്പന്‍ നേട്ടമാണ് പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി സഖ്യം തകര്‍ന്നടിയുമെന്നാണ് പ്രവചനം. 65 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചിക്കുന്നത്. എസ്പി ബിഎസ്പിയും ആര്‍എല്‍ഡിയും ബിജെപിക്കെതിരെ അതിശക്തമായ മത്സരമാണ് പുറത്തെടുത്തത്. രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും മഹാസഖ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.

English summary
abp survey predicts up sweep by mahagatbandhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X