കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിനടക്കുന്നവര്‍ക്ക് മുന്‍കൂര്‍ജാമ്യമില്ല

Google Oneindia Malayalam News

ദില്ലി: വിചാരണക്കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന പ്രതികള്‍ക്ക് മേല്‍ക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനാകില്ലെന്ന് സുപ്രീം കോടതി. വിചാരണക്കോടതിയിലെ നടപടികളുമായോ അന്വേഷണവുമായോ സഹകരിക്കാത്തവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ മേല്‍ക്കോടതികള്‍ക്ക് കഴിയില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം, രഞ്ചന പി ദേശായ്, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

കൊലപാതക്കക്കുറ്റത്തിന് വിചാരണ നേരിടുന്ന പ്രദീപ് ശര്‍മ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പരമോന്നത കോടതി ഇങ്ങനെ പറഞ്ഞത്. പ്രദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ശത്രുതയെത്തുടര്‍ന്ന് രാജേഷ് സിംഗ് എന്നയാളെ വിഷം കൊടുത്തു കൊന്നു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്. 2011 സെപ്തംബറില്‍ നടന്ന ഈ സംഭവത്തിന് ശേഷം പ്രതി നാടുവിടുകയായിരുന്നു.

supreme-court

പോലീസിന് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന പ്രദീപ് ശര്‍മ മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയും ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ പ്രദീപ് ശര്‍മയും കേസിലെ പ്രതികളായ ഇയാളുടെ രണ്ട് കൂട്ടുകാരും ഒളിവില്‍ പോയി. 2012 നവംബര്‍ 29 ന് വിചാരണക്കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

എന്നാല്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഇവര്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഈ അപേക്ഷ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകനായ വിഭാദത്ത മഖിജ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിര്‍ണായകമായ ഈ പ്രസ്താവം നടത്തിയത്.

English summary
The Supreme Court on Friday said once a person was declared an absconder by a trial court, higher courts should not grant him anticipatory bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X