18 വര്‍ഷം അവധിയില്‍ പ്രവേശിച്ച് ശമ്പളം കൈപ്പറ്റി..അധ്യാപകനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു
ലുധിയാന: അവധിയില്‍ പ്രവേശിച്ച് ശമ്പളം കൈറപ്പറ്റുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പതിവ് അടവാണ്. എന്നാല്‍ ദിവസങ്ങളും മാസങ്ങളുമല്ല ലുധിയാനയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ അവധിയെടുത്തത് 18 വര്‍ഷമാണ്.
1998 ജൂലൈ 31 മുതല്‍ 2013 മെയ് വരെയാണ് രജിന്ദര്‍സിങ് എന്ന അധ്യാപകന്‍ അവധിയിലായിരുന്നു. 2013ല്‍ ഇയാളുടെ കാലാവധി അവസാനിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 18 വര്‍ഷമായി അവധിയില്‍ പ്രവേശിച്ച സയന്‍സ് ടീച്ചറെ ഡയറക്ടര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

2015 ലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ഉത്തരവിട്ടത്. പിന്നീട് ഇയാള്‍ക്കെതിരെ തയ്യാറാക്കിയ ചാര്‍ജ് ഷീറ്റ് പ്രകാരം മറുപടി ബോധിപ്പിക്കുന്നതിന് 21 ദിവസത്തെ സമയം നല്‍കി. എന്നാല്‍ അതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാളെ ഡിസ്മിസ് ചെയ്തത്.
അവധി എടുത്തതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്ന ആദ്യത്തെ അധ്യാപകനല്ല ഇയാള്‍. 2015 ല്‍ ഹൈസ്‌കൂള്‍ കണക്ക് അധ്യാപകനെ 1997 മുതല്‍ 2014 വരെ അവധിയെടുത്തതിന് പിരിച്ചു വിട്ടിരുന്നു. 2015 ല്‍ മൊത്തം എട്ട് അധ്യാപകരെയാണ് നീണ്ട കാലത്തെ അവധിയെടുത്തതിന് പിരിച്ചു വിട്ടിട്ടുളളത്.












Click it and Unblock the Notifications