കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിന് മുന്നില്‍ കുടുങ്ങി രാഹുല്‍ പറഞ്ഞത്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി 10 വര്‍ഷം തികയുമ്പോഴാണ് രാഹുല്‍ ഗാന്ധി ആദ്യമായി ഒരു ടെലിവിഷന്‍ അഭിമുഖം നല്‍കുന്നത്. അതും അര്‍ണബ് ഗോസ്വാമിയെപ്പോലെ, രാഷ്ട്രീയക്കാരെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടികുത്തിക്കുന്ന ഒരാള്‍ക്ക്.

അര്‍ണബ് ചോദിച്ച ചോദ്യങ്ങള്‍ മിക്കവയും ഒരു സാധാരണ ഇന്ത്യക്കാരന്‍ കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി(?)യോട് ചോദിക്കാന്‍ ആഗ്രഹിച്ചവയാണ്. എന്നാല്‍ രാഹുലോ, കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും നാണക്കേടുണ്ടാക്കും വിധം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

അര്‍ണബ് ചോദിക്കുന്ന പല കാര്യങ്ങളെ കുറിച്ചും രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന് അറിവില്ലേ എന്ന്‌പോലും സംശയം ജനിപ്പിച്ചു. തന്റെ രാഷ്ട്രീയ എതിരാളിയായ മോഡിയെ കുറിച്ച് പോലും കൃത്യമായെന്തെങ്കിലും പറയാന്‍ രാഹുലിന് കഴിഞ്ഞില്ല. എങ്കിലും സിഖ് കൂട്ടക്കൊലയില്‍ ചില കോണ്‍ഗ്രസ്സുകാര്‍ ഉള്‍പെട്ടിരുന്നു എന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടതായി വന്നു.

ടൈംസ് നൗ ടിവി ചാനലില്‍ അര്‍ണോബ് നടത്തിയ അഭിമുഖത്തില്‍ രാഹുല്‍ കുടുങ്ങിയത് എവിയെല്ലാമാണെന്ന് കാണാം

അഭിമുഖങ്ങളോട് മടിയോ

അഭിമുഖങ്ങളോട് മടിയോ

രാഷ്ട്രീയത്തിലെത്തി 10 വര്‍ഷം കഴിഞ്ഞിട്ടാണല്ലോ രാഹുലിന്റെ ആദ്യ ടിവി അഭിമുഖം. അഭിമുഖങ്ങളോട് മടിയാണോ എന്ന് അര്‍ണബ് ചോദിച്ചു. തനിക്ക് ആളുകളുമായി ആശയവിനിമയം നടത്താന്‍ ഒരു മടിയും ഇല്ലെന്നായിരുന്നു രാഹുലിന്റെ ഉത്തരം.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

അര്‍ണബ്: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്തിന്?

എംപിമാരാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് രാഹുല്‍. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മന്‍മോഹന്‍ സിങ് ആയിരുന്നു.

മോഡി പേടി

മോഡി പേടി

അര്‍ണബ്: മോഡിയെ പേടിയുണ്ടോ?

രാഹുല്‍:ആദ്യം ഞാന്‍ ആരാണെന്ന് മനസ്സിലാക്ക്. അപ്പോള്‍ മനസ്സിലാകും എനിക്ക് പേടിയുണ്ടോ ഇല്ലേ എന്ന്

ചോദ്യം ഒന്ന് ഉത്തരം വേറൊന്ന്

ചോദ്യം ഒന്ന് ഉത്തരം വേറൊന്ന്

മോഡിയെ ഭയക്കുന്നുണ്ടോ എന്ന് ചോദ്യത്തില്‍ നിന്ന് രാഹുല്‍ വീണ്ടും വഴിമാറി. തന്റെ മുത്തശ്ശിയും അച്ഛനും മരിക്കുന്നത് താന്‍ കണ്ടതാണ്. തനിക്കൊന്നിനേയും ഭയമില്ലെന്നാണ് രാഹുല്‍ പറഞ്ഞത്.

മോഡിയോട് തോല്‍ക്കുമോ

മോഡിയോട് തോല്‍ക്കുമോ

അര്‍ണബ്: മോഡിയോട് തോറ്റ് പോകുമെന്ന് പേടിയുണ്ടോ?

രാഹുല്‍: നഷ്ടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നില്ല. എന്റെ പ്രിയപ്പെട്ടവരെയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഒന്നിനേയും ഞാന്‍ ഭയക്കുന്നില്ല.

മഹാഭാരതത്തിലെ അര്‍ജുനന്‍

മഹാഭാരതത്തിലെ അര്‍ജുനന്‍

മഹാഭാരതത്തിലെ അര്‍ജുനനെപ്പോലെ ആണത്രെ രാഹുല്‍ ഗാന്ധി. ഇപ്പോള്‍ മുന്നില്‍ ഒരു ലക്ഷ്യം മാത്രമേ കാണുന്നുള്ളുവത്രെ..... വ്യവസ്ഥിതിയെ മാറ്റി മറിക്കണം

കുറ്റസമ്മതം

കുറ്റസമ്മതം

ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന സിഖ് കൂട്ടക്കൊലയില്‍ ഒടുവില്‍ രാഹുലിന്റെ കുറ്റ സമ്മതം. 1984 ലെ കലാപത്തില്‍ ചില കോണ്‍ഗ്രസ്സുകാരും പെട്ടിരുന്നുവെന്നാണ് രാഹുല്‍ സമ്മതിച്ചത്.

വിവരാവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്

വിവരാവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്

എല്ലാം സുതാര്യമാകുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് രഹുലിന്റെ അഭിപ്രായം. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും രാഹുല്‍ പറഞ്ഞു.

അഴിമതിക്കെതിരെ സമരം, ലാലുവുമായി സഖ്യം

അഴിമതിക്കെതിരെ സമരം, ലാലുവുമായി സഖ്യം

അഴിമതിക്കെതിരെ പോരാടും എന്ന് ഗീര്‍വാണം മുഴക്കിയ രാഹുലിലെ അര്‍ണബ് വീണ്ടും കുടുക്കി. അപ്പോള്‍ ലാലു പ്രസാദുമായുള്ള സഖ്യമോ എന്നായിരുന്നു ചോദ്യം. ലാലുവുമായിട്ടല്ല അയാളുടെ പാര്‍ട്ടിയുമായിട്ടാണ് സഖ്യമെന്ന് രാഹുലിന്റെ മറുപടിയും.

അറിയാത്ത കുഞ്ഞ്

അറിയാത്ത കുഞ്ഞ്

അര്‍ണബ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ രാഹുല്‍ വേറെ എന്തെങ്കിലും പറയും. സഹികെട്ട് പലതവണ ചോദ്യം ആവര്‍ത്തിക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.

English summary
Absurd things that Rahul Gandhi said in his first TV interview.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X