കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധോലോക നായകന്‍ അബു സലീമിന് ജീവപര്യന്തം

  • By Aiswarya
Google Oneindia Malayalam News

മുംബൈ : പ്രദീപ് ജയിനിനെ കൊന്ന കേസില്‍ അധോലോക നായകന്‍ അബു സലീമിന് മുംബയിലെ ടാഡ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
1995ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബു സലീമിന് വസ്തു വില്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അയാളുടെ അനുയായികള്‍ ജെയിനിനെ ജൂഹുവിലെ വീടിന് മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.

abu-salem

അന്ധേരിയില്‍ കെട്ടിട നിര്‍മാതാവായിരുന്ന പ്രദീപ് ജയിനെ കൊലപ്പെടുത്തിയതു സലീമിന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്നാണു നിലവിലെ കേസ്. ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണു 1995 മാര്‍ച്ചില്‍ പ്രദീപിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. പ്രദീപിന്റെ ഉടമസ്ഥതയില്‍ അന്ധേരിയിലെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന ഭൂമി താന്‍ നിര്‍ദേശിച്ച കെട്ടിട നിര്‍മാതാവിനു കുറഞ്ഞ വിലയ്ക്ക് നല്‍കണമെന്നു സലീം ആവശ്യപ്പെട്ടെങ്കിലും പ്രദീപ് വഴങ്ങിയില്ല. തുടര്‍ന്നു സലീം തന്റെ സംഘത്തെ അയച്ചു പ്രദീപിനെ വകവരുത്തുകയായിരുന്നു

2005ല്‍ പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയ്ക്ക് കൈമാറിയ ശേഷം അബു സലേം ഉള്‍പ്പെടുന്ന കേസിലെ ആദ്യ വിധിയാണിത്. 1999ലെ മുംബയ് സ്‌ഫോടന കേസിലും അബു സലേമിന് പങ്കുണ്ട്. മുംബയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് സലേം ഇപ്പോള്‍ കഴിഞ്ഞു വരുന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അബു സലേമിനെ പോര്‍ച്ചുഗലിലെ സുപ്രീംകോടതി ഇന്ത്യയ്ക്ക് കൈമാറിയത്.അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സംഘത്തിലെ അംഗമായിരുന്നു മുന്‍പ് അബു സലീം.

English summary
The most-awaited judgement in the murder case of Mumbai-based builder Pradeep Jain has finally come to a closure, wherein, extradited gangster Abu Salem has been sentenced to life imprisonment by teh TADA court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X