അബു സലിം സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍
ദില്ലി: ഒട്ടേറെ കൊലപാതകങ്ങള്‍ക്കും പിടിച്ചുപറിക്കും അധോലോക നേതാവ് അബു സലീമിനെ സഹായിച്ച ജാന്‍ ഉസ്മാന് ഖാന് എന്നയാള്‍ ദില്ലിയില്‍ വെച്ച് പോലീസ് പിടിയിലായി. അബു സലിം സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറാണ് അറസ്റ്റിലായ ഉസ്മാന് ഖാന് എന്ന് പോലീസ് പറഞ്ഞു. കൊലപാതകം, കള്ളപ്പണം, പണം തിരിമറി തുടങ്ങി ഒരുപിടി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഉസ്മാന്.
2000ല്‍ ഇയാള്‍ മുംബൈയില്‍ നിന്നും പോലീസ് പിടിയിലായിരുന്നു. നടി രവീണ ടണ്ടനെയും ഭര്‍ത്താവും സിനിമാ പ്രൊഡ്യൂസറുമായ അനില്‍ തഡാനിയെയും ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2010ല്‍ ഡല്‍ഹി വികാസ്പുരിയില്‍ ഫൈനാന്സറെ വെടിവെച്ച കേസിലെ പ്രതിയാണ് ഉസ്മാന്.

പോപ് ഗായകന് ദലേര്‍ മെഹന്ദിയെ വെടിവെച്ചകേസിലും പോലീസ് സംശയിക്കുന്ന പ്രതിയാണ് അറസ്റ്റിലായിരിക്കുന്നത്. പലവട്ടം പോലീസിന്റെ പിടിയില്‍ അകപ്പെടുമെന്ന് തോന്നിച്ചെങ്കിലും അപ്പോഴെല്ലാം തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു ഇയാള്‍. നേര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ ഉസ്മാന് ഒരു വീടുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു.
ഇരുപതു വര്‍ഷത്തോളമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന പ്രതിയുടെ അറസ്റ്റോടെ പല കേസുകളിലും തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. ദില്ലിയിലും മുംബൈയിലുമായി നടന്ന കൊലപാതകക്കേസുകളിലും കള്ളനോട്ടു കേസുകളിലുമെല്ലാം ഉസ്മാന് ഖാന്റെ കൈയ്യുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications