• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌കയുടെ ശാസന.... സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം, കോലിക്കും പൂരത്തെറി!

cmsvideo
  കോലിക്കും അനുഷ്കയ്ക്കും എതിരെ സോഷ്യൽ മീഡിയ | Oneindia Malayalam

  മുംബൈ: ബോളിവുഡ് നടി അനുഷ്‌ക ശര്‍മ കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞയാളെ ശാസിക്കുന്ന വീഡിയോ ലിയ ട്രെന്‍ഡിങായി മാറിയിരുന്നു. നിരവധി പേര്‍ അനുഷ്‌കയ്ക്കും ഭര്‍ത്താവും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ വിരാട് കോലിക്കും പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ പ്രശംസയേക്കാള്‍ കൂടുതല്‍ വിവാദമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത.് സോഷ്യല്‍ മീഡിയയില്‍ അനുഷ്‌കയ്ക്കും വിരാടിനുമെതിരെ കടുത്ത രീതിയിലുള്ള അസഭ്യവര്‍ഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരാളുടെ സ്വകാര്യത മാനിക്കാതെ വീഡിയോയില്‍ ആ വ്യക്തിയെ ഉള്‍ക്കൊള്ളിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് പ്രധാന വിമര്‍ശനം.

  അതേസമയം ശാസന ഏറ്റുവാങ്ങിയ യുവാവും ഇരുവര്‍ക്കുമെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിന് താഴെ അനുഷ്‌കയെ നിരവധി പേര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മാന്യത ഇല്ലാത്ത സ്ത്രീയാണ് അനുഷ്‌കയെന്നാണ് അര്‍ഹാന്‍ സിംഗ് എന്ന യുവാവിന്റെ വിമര്‍ശനം. എന്നാല്‍ ഇതുവരെ വിമര്‍ശനത്തില്‍ പ്രതികരിക്കാന്‍ അനുഷ്‌ക തയ്യാറായിട്ടില്ല.

  സംഭവം ഇങ്ങനെ....

  സംഭവം ഇങ്ങനെ....

  മുംബൈയില്‍ വച്ച് അര്‍ഹാന്‍ റോഡിലേക്ക് ചെറിയൊരു പ്ലാസ്റ്റിക് കഷണം വലിച്ചെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനുഷ്‌ക യുവാവിനെ ശാസിച്ചത്. തൊട്ടപ്പറുത്ത കാറിലുണ്ടായിരുന്ന അനുഷ്‌ക നിങ്ങള്‍ എന്തിനാണ് റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതെന്ന് ഇയാളോട് ചോദിച്ചു. വളരെ ദേഷ്യത്തോടെയായിരുന്നു ചോദ്യം. ഇത്തരം കാര്യങ്ങള്‍ ചെയ്യും മുമ്പ് ശ്രദ്ധിക്കണം. നിങ്ങള്‍ റോഡിലേക്ക് ഒരിക്കലും പ്ലാസ്റ്റിക് വലിച്ചെറിയാന്‍ പാടില്ലെന്നും വീഡിയോയില്‍ അനുഷ്‌ക പറയുന്നു. വിരാട് കോലിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

  മാന്യതയില്ലാത്ത സ്ത്രീ....

  മാന്യതയില്ലാത്ത സ്ത്രീ....

  ഈ വീഡിയോയില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് അര്‍ഹാന്‍ സിംഗ് അനുഷ്‌കയ്‌ക്കെതിരെ രംഗത്ത് വന്നത്. വല്ലാത്തൊരു അനുഭവമാണ് ഇത്. എന്റെ ശ്രദ്ധക്കുറവാണ് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞതിന് പിന്നില്‍. എന്നാല്‍ അനുഷ്‌ക കാറില്‍ നിന്ന് ആര്‍ത്തുവിളിച്ചത് റോഡരികില്‍ നില്‍ക്കുന്ന ഒരാളെ പോലെയാണ്. എന്റെ തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ അനുഷ്‌ക ശര്‍മയ്ക്ക് ഒരു മാന്യതയുമില്ല. അവര്‍ എന്നോട് സംസാരിച്ച രീതി ഒട്ടും ശരിയല്ല. മാന്യത അല്‍പ്പം കൂടിയിരുന്നെങ്കില്‍ അവരുടെ താരപദവി കുറഞ്ഞുപോകില്ലെന്ന് ഓര്‍ക്കണം. പല തരത്തിലുള്ള വൃത്തികളുണ്ട് ഈ ലോകത്തില്‍. വാക്കുകളിലെ വൃത്തി അതിലൊന്നാണെന്നും അര്‍ഹാന്‍ പറഞ്ഞു.

  കോലിയുടെ പോസ്റ്റ് ഇങ്ങനെ

  കോലിയുടെ പോസ്റ്റ് ഇങ്ങനെ

  അനുഷ്‌ക യുവാവിനെ ശാസിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ഒപ്പം ഒരു കുറിപ്പും ഇട്ടിരുന്നു. റോഡരികില്‍ മാലിന്യം ഇടുന്ന ഇത്തരകാര്‍ ഒരു അവകാശം പോലെയാണ് ഇതിനെ കാണുന്നതെന്നും തിരുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കോലി പറഞ്ഞിരുന്നു. ആഢംബര കാറില്‍ യാത്ര ചെയ്യുകയും ഒട്ടും ആലോചന ശേഷിയില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നവരുമാണ് ഇവര്‍. ഇത്തരക്കാര്‍ നമ്മുടെ രാജ്യത്തെ വൃത്തിയായി സൂക്ഷിക്കുമെന്ന് കരുതാനാവുമോ. നിങ്ങള്‍ മാലിന്യം തള്ളുന്ന ഇത്തരം ആളുകളെ കണ്ടാല്‍ തന്റെ ഭാര്യയെ പോലെ തന്നെ പ്രവര്‍ത്തിക്കാനും കോലി പറഞ്ഞിരുന്നു. ഇതിനെ കരണ്‍ ജോഹര്‍ വരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

  വൃത്തിക്കെട്ട മനസ്....

  വൃത്തിക്കെട്ട മനസ്....

  ഇത്തരമൊരു പബ്ലിസിറ്റി സ്റ്റണ്ട് ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വിരാട് കോലിയുടെ വൃത്തിക്കെട്ട മനസ് കൊണ്ടാണെന്ന് അര്‍ഹാന്‍ സിംഗ് ആരോപിക്കുന്നു. താനിട്ടതിനേക്കാള്‍ വലിയ മാലിന്യമാണ് കോലിയുടെയും അനുഷ്‌കയുടെ പ്രവര്‍ത്തി. അനുഷ്‌ക തന്നോട് സംസാരിച്ച രീതി അറപ്പുളവാക്കുന്നതാണ്. അവരുടെ വായില്‍ നിന്ന് വന്ന മാലിന്യം താന്‍ റോഡിലിട്ടതിനേക്കാള്‍ എത്രയോ വലുതാണ്. എന്തിനായിരുന്നു ഇത്രയും വൃത്തിക്കെട്ട പ്രവര്‍ത്തികള്‍ നടത്തിയതെന്ന് അവര്‍ തന്നെ വിശദീകരിക്കട്ടെയെന്നാണ് അര്‍മാന്റെ വിമര്‍ശനം.

  സോഷ്യല്‍ മീഡിയയില്‍ പൂരത്തെറി

  സോഷ്യല്‍ മീഡിയയില്‍ പൂരത്തെറി

  അനുഷ്‌കയ്ക്ക് ആരാണ് ഇത്തരം മോശം വാക്കുകള്‍ പഠിപ്പിച്ച് കൊടുത്തത് എന്നാണ് വിമര്‍ശനം. ഒരാളുടെ അനുവാദമില്ലാതെ വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യാന്‍ ആരാണ് പറഞ്ഞത്. ഇന്ത്യയില്‍ പല സ്ഥലത്തും മാലിന്യങ്ങള്‍ പലയിടത്തായി തള്ളുന്നുണ്ട്. സിഗരറ്റ് വലിക്കുന്നവര്‍ അതിന്റെ കുറ്റിയും കടലാസും റോഡില്‍ തള്ളുന്നുണ്ട്. സൈക്കിളിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യുന്നവര്‍ പാന്‍ റോഡിലേക്ക് തുപ്പുന്നുണ്ട്. മതിലുകളില്‍ മൂത്രമൊഴിക്കുന്നവരുണ്ട്. ചേരികളില്‍ താമസിക്കുന്നവര്‍ നഗരങ്ങളിലും അവിടെ താമസിക്കുന്നവര്‍ ചേരികളിലും മാലിന്യം തള്ളുന്നുണ്ട്. ഇതെല്ലാം അനുഷ്‌ക ഭര്‍ത്താവിനെയും കൂട്ടി തടയുമോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

  കുടുംബമേ മോശം

  കുടുംബമേ മോശം

  നിങ്ങളുടെ കുടുംബം തന്നെ മോശമാണെന്നാണ് മറ്റൊരു വിമര്‍ശനം. കോലി കളിക്കളത്തില്‍ പച്ചത്തെറികളാണ് വിളിക്കുന്നത്. അന്തരീക്ഷം ഏറ്റവുമധികം മലിനമാകുന്നത് ഇത് വഴിയാണ്. നിങ്ങളുടെ കുട്ടികളെ പിതാവിന്റെ അതേ സംസ്‌കാരത്തില്‍ വളര്‍ത്താനാണോ തീരുമാനം. ആദ്യം നിങ്ങള്‍ കോലിയുടെ വായില്‍ നിന്ന് വരുന്ന മാലിന്യം കഴുകി വൃത്തിയാക്കൂ. എന്നിട്ട് നാട്ടുകാരെ നന്നാക്കാമെന്നാണ് മറ്റൊരു വിമര്‍ശനം. അതേസമയം സ്വച്ഛ് ഭാരത് ക്യാംപയനിങ് സ്വന്തം കുടുംബത്തില്‍ മതിയെന്നും നാട്ടുകാര്‍ക്ക് നേരെ വേണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

  നിയമത്തിന്റെ വഴിയേ പോകാം

  നിയമത്തിന്റെ വഴിയേ പോകാം

  ചിലര്‍ അര്‍ഹാന്‍ സിംഗിനോട് നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. പൊതുജനത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് കേസെടുക്കാനാവുമെന്നാണ് ഉപദേശം. അതേസമയം കോലിയുടെ കടുത്ത ആരാധകന്റെ കുറിപ്പ് വൈറലായിട്ടുണ്ട്. ഇത് പ്രതിഷേധത്തിന്റെ ഭാഗമായെടുത്ത വീഡിയോ അല്ലെന്നും നിങ്ങള്‍ക്ക് സ്വയം പുകഴ്ത്താന്‍ എടുത്ത വീഡിയോ ആണെന്നുമാണ് ആരാധകന്റെ പരിഹാസം. വീഡിയോയിലെ വ്യക്തിയുടെ മുഖം എന്തുകൊണ്ട് മറച്ചില്ല. അമേരിക്കയിലോ കാനഡയിലോ ആണ് ഇതെങ്കില്‍ പീഡനത്തിന് കേസെടുക്കുമെന്ന് കോലി ഓര്‍ക്കണമെന്നും ഇയാള്‍ പറയുന്നു.

  ഷുജാത് ബുഖാരിക്ക് വധഭീഷണി ഉണ്ടായിരുന്നു.... മുന്നറിയിപ്പ് നല്‍കി, നിര്‍ദേശം നല്‍കിയത് ഹൂറിയത്ത്!!

  ദില്ലി ലെഫ് ഗവര്‍ണറെ പരിഹസിച്ച് ശിരിഷ് കുന്ദര്‍..... മറുപടി അതിലും ഗംഭീരം, ആഘോഷമാക്കി സോഷ്യല്‍ മീഡിയ

  English summary
  abuse against anushka and kohli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X