കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; കേന്ദ്രത്തിനും ട്വിറ്ററിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപവും വിദ്വേഷ പ്രചരണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കേന്ദ്രത്തിനും ട്വിറ്ററിനും നോട്ടീസ് അയച്ച് സുപ്രീം കോടതി.വ്യാജ അക്കൗണ്ടുകളിലൂടെ വരുന്ന വാർത്തകളും സന്ദേശങ്ങളും വിദ്വേഷം പരത്തുന്ന ട്വിറ്റർ ഉള്ളടക്കങ്ങളും പരസ്യങ്ങളും നിയന്ത്രിക്കാൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പാട്ടായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇത് സംബന്ധിച്ച് ട്വിറ്ററിനോടും കേന്ദ്രത്തോടും വിശദീകരണം തേടി.

supreme court

ബിജെപി നേതാവ് വിനിത് ഗോയങ്കയാണ് ഹർജി സമർപ്പിച്ചത്.പ്രമുഖരുടെയും ഉന്നതരുടെയും പേരിൽ നൂറുകണക്കിന് വ്യാജ ട്വിറ്റർ ഹാൻഡിലുകളും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ഉണ്ടെന്ന് ഗോയങ്ക ഹർജിയിൽ പറയുന്നു. ഇന്ത്യ-വിരുദ്ധ നീക്കത്തിനായി സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സമാനമായ മറ്റൊരു ഹർജി കൂടി ചേർത്താണ് സുപ്രീം കോടതി വിശദീകരണം തേടിയത്.

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന നിർദ്ദേശത്തിൽ ട്വിറ്ററും കേന്ദ്രവും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കൂടുതൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ട്വിറ്റർ തള്ളിയിരുന്നു. ഖാലിസ്ഥാൻ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ ആയ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇവ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഇതിൽ ചില അക്കൗണ്ടുകൾ മാത്രമായിരുന്നു ട്വിറ്റർ മരവിപ്പിച്ചത്.
അതേസമയം തന്നെ ഇവ ഇന്ത്യയ്ക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റർ വ്യക്തമാക്കി.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

തുറന്ന ഇന്റർനെറ്റും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ഒപ്പമാണ് ട്വിറ്ററെന്നും കേന്ദ്രസർക്കാർ നിർദ്ദേശം ഇന്ത്യയിലെ നിയമത്തിന് അനുസൃതമാണെന്ന് തോന്നുന്നില്ലെന്നും ട്വിറ്റർ കേന്ദ്രത്തിന് മറുപടി നൽകിയിരുന്നു.ഇതിന് പിന്നാലെ ട്വിറ്ററിനെതിരെ കേന്ദ്ര ഐടി- നിയമകാര്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇവിടുത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകണമെന്നായിരുന്നു രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞത്.

സമരങ്ങളോട് മോദി കാണിക്കുന്ന സമീപനം പിണറായി വിജയൻ കാണിക്കരുത്;വിമർശിച്ച് ചെന്നിത്തലസമരങ്ങളോട് മോദി കാണിക്കുന്ന സമീപനം പിണറായി വിജയൻ കാണിക്കരുത്;വിമർശിച്ച് ചെന്നിത്തല

 പാലായിൽ ഒരുങ്ങുന്നത് നെയ്യാറ്റിൻകര മോഡൽ?; എൽഡിഎഫ് ക്യാമ്പിൽ കടുത്ത ആശങ്ക,യുഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ പാലായിൽ ഒരുങ്ങുന്നത് നെയ്യാറ്റിൻകര മോഡൽ?; എൽഡിഎഫ് ക്യാമ്പിൽ കടുത്ത ആശങ്ക,യുഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

തിരുവനന്തപുരം ഉൾപ്പെടെ 3 തെക്കൻ ജില്ലകളിൽ നിന്ന് 15 സീറ്റ്; കൈവിട്ട കളം തിരിച്ച് പിടിക്കാൻ കോൺഗ്രസ്തിരുവനന്തപുരം ഉൾപ്പെടെ 3 തെക്കൻ ജില്ലകളിൽ നിന്ന് 15 സീറ്റ്; കൈവിട്ട കളം തിരിച്ച് പിടിക്കാൻ കോൺഗ്രസ്

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

English summary
Abuse content in social media; Supreme Court sent notices to the Center and Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X