സ്ത്രീധനപീഡന കേസ്; ഉടനടി അറസ്റ്റ് പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതിയുടെ ഭേദഗതി
സ്ത്രീധന പീഡനക്കേസുകളില്‍ ഭര്‍ത്താവിനും ഭര്തൃകുടംബത്തിനുമെതിരെ ഉടനടി അറസ്റ്റുപാടില്ലെന്ന വിധിയില്‍ സുപ്രീംകോടതിയുടെ ഭേദഗതി. കുടുംബക്ഷേമ സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു.
സ്ത്രീധനപീഡന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ കുടുംബക്ഷേമസമിതികള്‍ രൂപീകരിക്കണമെന്ന മുന്‍പത്തെ നിര്‍ദ്ദേശവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മുന്നംഗ ബെഞ്ച് റദ്ദാക്കി. നിയമത്തില്‍ അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണേണ്ടത് നിയമനിര്‍മാണ സഭകളാണെന്നും കോടതി അല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്ന നിര്‍ദ്ദേശം ഐപിസി 498- ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തുമെന്ന് കാട്ടി നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. അതേസമയം ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications