കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനപീഡന കേസ്; ഉടനടി അറസ്റ്റ് പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതിയുടെ ഭേദഗതി

Google Oneindia Malayalam News

സ്ത്രീധന പീഡനക്കേസുകളില്‍ ഭര്‍ത്താവിനും ഭര്‍തൃകുടംബത്തിനുമെതിരെ ഉടനടി അറസ്റ്റുപാടില്ലെന്ന വിധിയില്‍ സുപ്രീംകോടതിയുടെ ഭേദഗതി. കുടുംബക്ഷേമ സമിതികളുടെ റിപ്പോര്‍ട്ട് പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു.

സ്ത്രീധനപീഡന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ കുടുംബക്ഷേമസമിതികള്‍ രൂപീകരിക്കണമെന്ന മുന്‍പത്തെ നിര്‍ദ്ദേശവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മുന്നംഗ ബെഞ്ച് റദ്ദാക്കി. നിയമത്തില്‍ അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണേണ്ടത് നിയമനിര്‍മാണ സഭകളാണെന്നും കോടതി അല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്ന നിര്‍ദ്ദേശം ഐപിസി 498- ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തുമെന്ന് കാട്ടി നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. അതേസമയം ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

supreme-court

English summary
abuse of anti dowry law 498a sc scraps earlier direction says for parliament to make suitable rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X