കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക് സ്‌കൂളില്‍ ലൈംഗിക പീഡനം; 8ാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ വിട്ടു

  • By Anwar Sadath
Google Oneindia Malayalam News

രെവാരി: ഹരിയാണയിലെ രെവാരിയില്‍ സൈനിക സ്‌കൂളില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാര്‍ഥി സ്‌കൂള്‍ വിട്ടു. സെക്ടര്‍ ഫോറിലെ സൈനിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് രക്ഷിതാക്കളുടെ അപേക്ഷപ്രകാരം സ്‌കൂളില്‍ നിന്നും വിടുതല്‍ നേടിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചതായാണ് പരാതി.

ഹോസ്റ്റലില്‍ വെച്ച് തന്നെ സീനിയര്‍ വിദ്യാര്‍ഥി പീഡിപ്പിച്ചെന്നുകാട്ടി വിദ്യാര്‍ഥി നേരത്തെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുട്ടിക്ക് വിടുതല്‍ നല്‍കണമെന്ന് അപേക്ഷിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല.

sexual-abuse

എന്നാല്‍, കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. കുട്ടി തങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നതായി പ്രിന്‍സിപ്പല്‍ രാജീവ് ശര്‍മ സ്ഥിരീകരിച്ചു. ഇത്തരമൊരു സംഭവം സ്‌കൂളില്‍ ആദ്യമാണെന്നും രാജീവ് ശര്‍മ പറയുന്നു.

കുട്ടിയുടെ രക്ഷിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചിരുന്നു. സ്‌കൂളില്‍ തന്നെ തുടരാനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ സമ്മതിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് രെവാരി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ യാഷ് ഗാര്‍ഗ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Sexually abused by senior, Class-8 boy quits school in Rewari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X