ട്രെയിനില്‍ ലൈംഗിക അതിക്രമം; എംഎല്‍എ അറസ്റ്റില്‍
പറ്റ്‌ന: രാജധാനി എക്‌സ്പ്രസില്‍വെച്ച് ദമ്പതികളോട് അപമര്യാദയായി പെരുമാറുകയും സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബിഹാറില്‍ നിന്നുള്ള ജെഡിയു എംഎല്‍എ അറസ്റ്റിലായി. എംഎല്‍എ സര്‍ഫറാസ് ആലം ആണ് അറസ്റ്റിലായത്. ശനിയാഴ്ചയും ഞായറാഴ്ചയും എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ജനുവരി പതിനേഴിനാണ് കേസിനാസ്പദമായ സംഭവം അറങ്ങേറിയത്. ടിബ്രുഗഡ് ദില്ലി രാജധാനി എക്പ്രസില്‍ കയറിയ എംഎല്‍എ ദില്ലി സ്വദേശികളായ ദമ്പതികളെ അപമാനിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന എംഎല്‍എ ടിക്കറ്റില്ലാതെയാണ് രാജധാനിയില്‍ യാത്ര ചെയ്തതെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് താന്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ലെന്നായിരുന്നു എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ട്രെയിനില്‍ യാത്ര ചെയ്‌തെന്ന് എംഎല്‍എ സമ്മതിച്ചു. എന്നാല്‍, താന്‍ മദ്യപിച്ചിരുന്നില്ലെന്നും യാത്രക്കാരെ ശല്യം ചെയ്തില്ലെന്നുമാണ് സര്‍ഫറാസ് പറയുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംഎല്‍എയെ ഇന്നലെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എംപി ആയാലും എംഎല്‍എ ആയാലും തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. ആര്‍ജെഡി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹമ്മദ് തസ്ലിമുദ്ദീ്‌ന്റെ മകനാണ് സര്‍ഫറാസ് ആലം.












Click it and Unblock the Notifications