കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി'.. യുവാവിന്റെ പണി തെറിപ്പിച്ചു

Google Oneindia Malayalam News

കോഴിക്കോട്: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മോശം കമന്റിട്ട യുവാവിന്റെ ജോലി തെറിച്ചതിന് പിന്നാലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ അപമാനിച്ച യുവാവിനും ജോലി പോയി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ ശൈലേഷ് കെഎസ് എന്നയാള്‍ക്കാണ് ജോലി പോയത്. 'പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി; എന്നതായിരുന്നു വിവാദമായ പോസ്റ്റ്.

ഞാൻ എഞ്ചിനീയർ, അവിവാഹിതൻ! വൈറലായി നരേന്ദ്ര മോദിയുടെ കന്നട പത്രത്തിലെ അഭിമുഖംഞാൻ എഞ്ചിനീയർ, അവിവാഹിതൻ! വൈറലായി നരേന്ദ്ര മോദിയുടെ കന്നട പത്രത്തിലെ അഭിമുഖം

ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ സോഷ്യല്‍ മീഡയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു അതിന് പിന്നാലെയാണ് ഇയാളെ താല്‍ക്കാലികമായി പിരിച്ച് വിടുന്നതായി ഇസാഫ് ഫേസ്ബുക്ക് പേജ് വഴി അറിയിച്ചത്.

fb

പോസ്റ്റ് വിവാദമായതോടെ ശൈലേഷ് ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. മാത്രമല്ല ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ അന്വേഷണവിധേയമായി ഇയാളെ പിരിച്ച് വിടുകയാണ് എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസാഫ് ബാങ്കിന്റെ സ്വാശ്രയ സ്ഥാപനനമായ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു ശൈലേഷ്. ഫഹദ് കെപി എന്ന യുവാവിന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ തൃശൂർ പൂരം കമന്റിന്റെ പേരില്‍ ജോലി പോയിരുന്നു.

ഇന്ത്യയില്‍ മഴ പെയ്യുമ്പോഴെല്ലാം വിമാനങ്ങള്‍ റഡാറില്‍ നിന്ന് മാഞ്ഞ് പോകാറുണ്ടോ നരേന്ദ്ര മോദി ജീ..ഇന്ത്യയില്‍ മഴ പെയ്യുമ്പോഴെല്ലാം വിമാനങ്ങള്‍ റഡാറില്‍ നിന്ന് മാഞ്ഞ് പോകാറുണ്ടോ നരേന്ദ്ര മോദി ജീ..

പൂരത്തിന് എതിരെയുളള തെറിവിളിയുടെ സ്‌ക്രീന്‍ ഷോട്ട് വൈറലായതോടെ പൂരപ്രേമികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. മാരുതി സുസുക്കിയുടെ എഎം മോട്ടേഴ്‌സിലെ ജീവനക്കാരന്‍ ആയിരുന്നു ഫഹദ്. സോഷ്യല്‍ മീഡിയയില്‍ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് കമ്പനിയോട് വലിയ രീതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇയാളെ പുറത്താക്കിയത്. തങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.

English summary
Bank employee lost his job for abusive facebook post about Puttingal Tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X