കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിവിപിക്കെതിരെ പ്രതികരിച്ചു; അധ്യാപകനെ ദേശദ്രോഹിയാക്കി, കാൽക്കൽ വീണ് അധ്യാപകൻ, വീഡിയോ വൈറൽ!!

Google Oneindia Malayalam News

ഭോപ്പാൽ: ബിജെപിക്കോ പോഷക സംഘടനകൾക്കൊ എതിരെ പ്രതികരിച്ചാൽ രാജ്യദ്രോഹികളാക്കുന്ന കാഴ്ച പലവട്ടം നാം കണ്ടതാണ്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതികരിക്കുവ്വനരെല്ലാം രാജ്യദ്രോഹികളെന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറ്. മുദ്രാവാക്യം വിളിക്കുന്ന ശബ്ദം കുറയ്ക്കാൻ പറഞ്ഞ അധ്യാപകനാണ് ഇപ്പോൾ ബലിയാടായിരിക്കുന്നത്. മന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനാണ് ഈ ദുർഘതി വന്നിരിക്കുന്നത്.

<strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി</strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

കോളേജില്‍ നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനം വൈകുന്നെന്നാരോപിച്ച് കോളേജ് പ്രിന്‍സിപ്പലിനെ ഘരാവോ ചെയ്യുകയായിരുന്നു എബിവിപിക്കാര്‍. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി കാരണം അടുത്ത ക്ലാസിൽ കുട്ടികൾക്ക് ക്ലാസെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ കോളേജിലെ പ്രൊഫസറായ ദിനേഷ് ഗുപ്ത വിദ്യാര്‍ത്ഥികളുടെ അടുത്ത് എത്തുകയും അല്പം ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന എബിവിപി പ്രവർത്തകരാണ് അധ്യാപകനെ രാജ്യദ്രോഹിയാക്കിത്.

എഫ്ഐആർ രജിസ്റ്റർ ചെയ്യും

എഫ്ഐആർ രജിസ്റ്റർ ചെയ്യും


മുദ്രാവാക്യം വിളിയുടെ ശബ്ദം കൊണ്ട് തനിക്ക് ക്ലാസ് എടുക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികളോട് അധ്യാപകൻ പറഞ്ഞത്. ഇതോടെ അധ്യാപകന്‍ തങ്ങള്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് തടഞ്ഞെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നും മാപ്പുപറയണമെന്നും പറഞ്ഞ് എബിവിപിക്കാര്‍ രംഗത്തെത്തുകയായിരുന്നു. അധ്യാപകനെ ഭീഷണിപ്പെടുത്തി. ദേശവിരുദ്ധ നടപടിക്കെതിരെ അധ്യാപകനെതിരെ കേസെടുക്കുമെന്നം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ഭീഷണി.

വിദ്യാർത്ഥികളുടെ കാല് പിടിച്ചു

വിദ്യാർത്ഥികളുടെ കാല് പിടിച്ചു


ദേശദ്രോഹകുറ്റം ചുമത്തുമെന്ന് ഭയന്ന് പിന്നീട് അധ്യാപകൻ ഓരോ വിദ്യാർത്ഥിയുടെയും അടുത്ത് പോയി കാല് പിടിക്കുകയായിരുന്നു. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്ന് ദിവസത്തെ ലീവിന് അധ്യാപകൻ അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‌ വിദ്യാർത്ഥികളെ ന്യായീകരിക്കുന്ന നടപടിയാണ് മന്ദ്‌സൗര്‍ എംഎല്‍എ യഷ്പാല്‍ സിസോദിയ സ്വീകരിച്ചത്. കാല് പിടിക്കുന്നത് അത്ര വലിയ കാര്യമൊന്നും അല്ല. ളുടെ കാലുപിടിക്കാനോ മാപ്പുപറയാനോ എബിവിപിക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലെന്നുമാണ് എംഎല്‍എയുടെ ന്യായീകരണം.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്ന് ഇന്ത്യ മാറിനില്‍ക്കണം

മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് ഇന്നലെ രാജ്യദ്രോഹക്കുറ്റത്തിന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ മോദിക്കെതിരെ വീണ്ടും ട്വീറ്റ് ചെയ്ത് അവർ രംഗത്തെത്തി. ട്വീറ്റ് കണ്ട് പിന്തുണച്ചവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും നന്ദി. എന്താണ് ഇപ്പോള്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി മികച്ച രീതിയില്‍ ട്വീറ്റ് ചെയ്യാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്ന് ഇന്ത്യ മാറിനില്‍ക്കണം. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തവരോട്, മോദി കള്ളന്‍ തന്നെയാണ് എന്നാണ് ദിവ്യ വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോദി കള്ളനെന്ന്...

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത് എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഫോട്ടോ ഷെയര്‍ ചെയ്തത്. ഇതിനെതിരെയാണ് ദിവ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപിക്കെതിരെ രാഷ്‌ട്രീയപരമായി പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് പതിവാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഭോപ്പാലിൽ അധ്യാപകനെതിരെ എബിവിപി പ്രവർത്തകരുടെ ക്രൂരതയുടെ ദൃശ്യങ്ങളും പുറത്ത് വരുന്നത്.

English summary
A senior professor of a government college in Mandsaur has gone on leave after ABVP activists accused him of being “anti-national” when he tried to stop them from shouting slogans on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X