• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷാരൂഖ് ഖാനെ എന്താ ആര്‍ക്കും ഇഷ്ടമല്ലാത്തത്? താരത്തെ ഇത്ര പെട്ടെന്ന് മടുത്തോ? കാരണം ഇതാണ്..

  • By Siniya

ദില്ലി: ഷാരൂഖ് ഖാനെതിരെ ഈയിടെയായി ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇപ്പോള്‍ ഇതാ വീണ്ടും ബോളിവുഡ് താരത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. എബിവിപി പ്രവര്‍ത്തകരാണ് ഷാരൂഖ് ഖാനെതിരെ പ്രതിഷേധ പ്രകടനവുമായി എത്തിയിരിക്കുന്നത്.

ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഹന്‍സ് രാജ് കോളേജിലാണ് പത്ത് വിദ്യാര്‍ഥികള്‍ താരത്തിനെതിരെ മുദ്യാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ താരത്തിന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു.

അഹമ്മദാബാദില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

സിനിമ ഗുജറാത്തില്‍ ഷൂട്ട് ചെയ്യുന്നതിനെതിരെ വിഎച്ച് പി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ വിഎച്ച്പി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പ്രതിഷേധം

വീണ്ടും പ്രതിഷേധം

ഷാരൂഖ് ഖാനെതിരെ ഈയിടെയായി പ്രതിഷേധം ഉയരുന്നുണ്ട്. ചൊവ്വാഴ്ചയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഷാരൂഖ് തന്റെ പഴയ കോളേജ് ക്യാംപസില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്.

കോളേജില്‍ എത്തിയത്

കോളേജില്‍ എത്തിയത്

തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായാണ് ഷാരൂഖ് ഖാന്‍ താന്‍ പഠിച്ചിറങ്ങിയ പഴയ കോളേജില്‍ എത്തിയത്. ദില്ലി സര്‍വകലാശാലയ്ക്കു കീഴിലുള്ള ഹന്‍സ് രാജ് കോളേജിലായിരുന്നു ഇത്.

ഗാനം പുറത്തിറക്കുന്ന ചടങ്ങ്

ഗാനം പുറത്തിറക്കുന്ന ചടങ്ങ്

പുതിയ ചിത്രമായ ഫാനിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിന് വേണ്ടിയാണ് താരം ക്യംപസില്‍ എത്തിയത്. എന്നാല്‍ പത്ത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഷാരൂഖ് ഖാനെതിരെ മുദ്യാവാക്യം വിളിക്കുകയായിരുന്നു.

കാറിന് നേരെ കല്ലേറ്

കാറിന് നേരെ കല്ലേറ്

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ താരത്തിന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അഹമ്മദാബാദില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് കല്ലേറ് ഉണ്ടായത്.

സിനിമയ്‌ക്കെതിരെ

സിനിമയ്‌ക്കെതിരെ

സിനിമ ഗുജറാത്തില്‍ ഷൂട്ട് ചെയ്യുന്നതിനെതിരെ വിഎച്ച് പി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ വിഎച്ച്പി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

English summary
abvp against shah rukh khan film in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X