കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ സെമിനാർ: ജെഎൻയുവിൽ എബിവിപി- എഐഎസ്എ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

Google Oneindia Malayalam News

ദില്ലി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി സംഘർഷം. ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ക്യാംപസിൽ സംഘടിപ്പിച്ച് സെമിനാറിന് ഇടയിലായിരുന്നു സംഘർഷം.

പാരീസിലെ പോലീസ് ആസ്ഥാനത്ത് ആക്രമണം; 4 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചു കൊന്നുപാരീസിലെ പോലീസ് ആസ്ഥാനത്ത് ആക്രമണം; 4 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചു കൊന്നു

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിൽ കശ്മീർ അനുകൂല മുദ്രാവാക്യങ്ങളുമായി ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. എബിവിപി പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എബിവിപി- ഐസ പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതായാണ് റിപ്പോർട്ട്.

jnu

ആർട്ടിക്കിൾ 370 ന്റെ റദ്ദാക്കൽ: ജമ്മു, കശ്മീർ, ലഡാക്ക് വികസനവും സമാധാനവും എന്ന വിഷയത്തിൽ സംസാരിക്കാനാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെ ക്ഷണിച്ചിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ജെഎൻയുവിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്. ആഗസ്റ്റ് 5ാം തീയതിയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

English summary
ABVP- AISA clash in JNU during aseminar on article 370 abrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X