100 ല്‍ 100: ഡല്‍ഹി യൂണിവേഴ്സിറ്റി എബിവിപി തൂത്തുവാരി!
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന് അത്യുജ്വല ജയം. ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും എ ബി വി പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. വോട്ട് അനുപാതത്തില്‍ എന്‍ എസ് യു ഐ രണ്ടാമതും ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയയായ സി ഐ എസ് എസ് മൂന്നാമതുമെത്തി.

പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പോസ്റ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ ബി വി പിയുടെ സതീന്ദര്‍ അവാന, സണ്ണി ദേധ, അഞ്ജലി റാണ, ഛട്ടര്പാല് യാദവ് എന്നിവരാണ് ജയിച്ചത്. കഴിഞ്ഞ വര്‍ഷവും എല്ലാ സീറ്റുകളിലും എ ബി വി പി തന്നെയാണ് ഇവിടെ ജയിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റി തൂത്തുവാരിയ എ ബി വി പി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി മധുരം വിതരണം ചെയ്തു.
രാജ്യത്തെ ഏറ്റവും പ്രധാന യൂണിവേഴ്സിറ്റിയായ ഡല്‍ഹിയിലെ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പും അതീവ പ്രധാന്യത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. 43.3 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ യൂണിയന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം വോട്ടിങ് ശതമാനം 44 ആയിരുന്നു. നാല് സീറ്റുകളിലേക്കായി 35 പേര് മത്സരിക്കാനുണ്ടായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് സന്തോഷം പകരുന്ന കാര്യമാണ് അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ഈ വമ്പന്‍ ജയം.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍











Click it and Unblock the Notifications