കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 ല്‍ 100: ഡല്‍ഹി യൂണിവേഴ്‌സിറ്റി എബിവിപി തൂത്തുവാരി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന് അത്യുജ്വല ജയം. ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും എ ബി വി പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. വോട്ട് അനുപാതത്തില്‍ എന്‍ എസ് യു ഐ രണ്ടാമതും ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയയായ സി ഐ എസ് എസ് മൂന്നാമതുമെത്തി.

abvp

പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പോസ്റ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ ബി വി പിയുടെ സതീന്ദര്‍ അവാന, സണ്ണി ദേധ, അഞ്ജലി റാണ, ഛട്ടര്‍പാല്‍ യാദവ് എന്നിവരാണ് ജയിച്ചത്. കഴിഞ്ഞ വര്‍ഷവും എല്ലാ സീറ്റുകളിലും എ ബി വി പി തന്നെയാണ് ഇവിടെ ജയിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി തൂത്തുവാരിയ എ ബി വി പി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി മധുരം വിതരണം ചെയ്തു.

രാജ്യത്തെ ഏറ്റവും പ്രധാന യൂണിവേഴ്‌സിറ്റിയായ ഡല്‍ഹിയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും അതീവ പ്രധാന്യത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. 43.3 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം വോട്ടിങ് ശതമാനം 44 ആയിരുന്നു. നാല് സീറ്റുകളിലേക്കായി 35 പേര്‍ മത്സരിക്കാനുണ്ടായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് സന്തോഷം പകരുന്ന കാര്യമാണ് അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ഈ വമ്പന്‍ ജയം.

English summary
In a massive boost for the BJP, Akhil Bharatiya Vidyarthi Parishad (ABVP) on Saturday swept all four seats in the Delhi University Students Union (DUSU) elections, TV reports claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X