കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണം... 'ഭാരത് മാതാ കി' വിളിച്ച് എബിവിപിയുടെ വന്‍ പ്രതിഷേധം

കേരളത്തില്‍ സിപിഎം കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ചാണ് എബിവിപി നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

  • By Akshay
Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വ്വകലാശാലയ്ക്ക് പുറത്ത് 'ഭാരത് മാതാ കീ ജയ്' മുഴക്കി എബിവിപിയുടെ വന്‍ പ്രതിഷേധം. ഇടത് വിദ്യാര്‍ത്ഥഇ സംഘടനകളുടെ പിടിയില്‍ നിന്നും ദില്ലി സര്‍വ്വകലാശാലയെ സംരക്ഷിക്കണമെന്നും, ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്തുടനീളം നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 600ല്‍ ആധികം പോലീസുകാരെയാണ് പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചത്. ദില്ലി സര്‍വ്വകലാശാലയിലെ ആര്‍ട്ട് വിഭാഗത്തിന് മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ രാംദാസ് കോളേജിനു മുന്നിലൂടെയും ഖല്‍സ കോളേജിന് മുന്നിലൂടെയും'ഭാരത് മാതാ കി' മുദ്രാവാക്യങ്ങലഉമായി പ്രതിഷേധം നടത്തി.

 പ്ലക്കാര്‍ഡുകള്‍

പ്ലക്കാര്‍ഡുകള്‍

രാജ്യ ദ്രോഹികള്‍ പിന്‍വാങ്ങണമെന്നും നമ്മുപടെ ക്യാംപസുകളെ സംരക്ഷിക്കണമെന്നും എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

 ദേശീയത

ദേശീയത

മാവോയിസവും മാര്‍ക്‌സിസവും വേണ്ട ഞങ്ങള്‍ വിശ്വസിക്കുന്നത് ദേശീയതയാലാണെന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. മറ്റ് ക്യാംപസുകളിലെ എബിവിപി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

എബിവിപി

എബിവിപി

ക്യാപസുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കാനാണ് ഈ പ്രതിഷേധമെന്ന് എബിവിപി നേതാവ് സത്യേന്ദ്ര അവാന വ്യക്തമാക്കി.

 നേതാക്കള്‍

നേതാക്കള്‍

കേരളത്തില്‍ സിപിഎം കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ചാണ് എബിവിപി നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Outside Delhi University North Campus Arts faculty, where the protesters have now reached, a giant Tricolour is being waved with protesters saying they will not tolerate any student chanting slogans that ask for the disintegration of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X