ദില്ലി യൂണിവേഴ്സിറ്റി ക്യാംപസിൽ സവർക്കറുടെ പ്രതിമ, ഒപ്പം ഭഗത് സിങും സുഭാഷ് ചന്ദ്രബോസും!
ദില്ലി: ദില്ലി സർവ്വകലാശാല ക്യംപസിൽ സവർക്കരുടെ പ്രതിമ സ്ഥാപിച്ച് എബിവിപി. യൂണിവേഴ്സിറ്റി കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുകയാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ക്യാംപസിന്റെ ഗേറ്റിന് പുറത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
സവർക്കർക്കൊപ്പം സുഭാഷ് ചന്ദജ്രബോസിന്റെയും ഭഗത് സിങിന്റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ ഇടത്-കോൺഗ്രസ് അനുകൂല വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പ്രതിമ മാറ്റിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എൻഎസ് യുഐ പ്രസിഡണ്ട് നീരജ് കുന്തൻ വ്യക്തമാക്കി.

പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികൃതരെ കണ്ടിരുന്നു. കഴിഞ്ഞ വർഷം നവംബർ മാസം മുതൽ അധികൃതരുടെ അനുമതിക്കായി കത്തിു നിൽക്കുകയാണ്. എന്നാൽ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് കോളേജ് എബിവിപി അധ്യക്ഷൻ ശക്തി സിങ് പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങിന്റെയും ഒപ്പം സവർക്കറുടെ പ്രതിമ വെക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.












Click it and Unblock the Notifications