കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകനെ ക്ലാസില്‍ നിന്ന് വലിച്ചിറിക്കി ദേഹത്ത് കരിഓയില്‍ ഒഴിച്ചു; എബിവിപി പ്രവർത്തകർ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: യൂണിയന്‍ തിരഞ്ഞെടുപ്പ് കാലഘട്ടമായിരിക്കും കോളേജുകളിലെ ഏറ്റവും സംഘര്‍ഷഭരിതമായ കാലം. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അരയും തലയും മുറുക്കി സംഘടനകള്‍ രംഗത്തിറങ്ങുന്നതോടെ വാശിയും വൈരാഗ്യവും ഒക്കെ വര്‍ധിക്കും. പലപ്പോഴും സംഘടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്യും.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും പ്രശ്‌നപരിഹാരത്തിന് എത്തുക അധ്യാപകരാണ്. എന്നാല്‍ ഗുജറാത്തിലെ ഒരു കോളേജില്‍ യൂണിയന്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രൂരമായ അനുഭവം എല്‍ക്കേണ്ടി വന്നത് അധ്യാപകന് തന്നെയായിരുന്നു. എബിവിപി പ്രവര്‍ത്തര്‍ അധ്യാപകനെ ക്ലാസില്‍ നിന്ന് വലിച്ചിറിക്കി ദേഹത്ത് കരിഓയില്‍ ഒഴിക്കുകയായിരുന്നു.

കരിഓയില്‍

കരിഓയില്‍

ഗുജറാത്തിലെ ക്രാന്തിഗുരം ശ്യംജി കൃഷ്ണവര്‍മ കച്ച് യുണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഗിരിന്‍ ബാക്‌സിക്കാണ് എബിവിപി പ്രവര്‍ത്തകരുടെ കരി ഓയില്‍ പ്രയോഗം നേരിടേണ്ടി വന്നത്. ജുലൈ ഇരുപത്തിരണ്ടാ തീയതി നടക്കാനിരിക്കുന്ന യുണിവേഴ്‌സിറ്റി ഇലക്ഷന്‍ കോഓര്‍ഡിനേറ്ററായിരുന്നു ഗിരിന്‍ ബാക്‌സി.

ഫോറം തള്ളിക്കളഞ്ഞു

ഫോറം തള്ളിക്കളഞ്ഞു

യുണിയന്‍ ഇലക്ഷനിലേക്കുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോറങ്ങളില്‍ നിന്നും എബിവിപിയുടെ ഫോറം പ്രൊഫസര്‍ തള്ളിക്കളഞ്ഞു എന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു. എബിവിപിയുടെ മാത്രമല്ല എല്ലാ സംഘടനകളുടേയും ഫോറം തള്ളിക്കളഞ്ഞിരുന്നെന്ന് ഗിരിന്‍ ബാക്‌സി പറയുന്നു.

ഗിരിന്‍ബാക്‌സി

ഗിരിന്‍ബാക്‌സി

നിയമമനുസരിച്ച് എല്ലാ ഫോറങ്ങളും തള്ളിക്കളയുകയും സംഭവത്തെപ്പറ്റി സംസാരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളെ ഓഫീസിലേക്ക് വിളിക്കുകയും ചെയ്തിരുന്നു ഗിരിന്‍ബാക്‌സി. എന്നാല്‍ അധ്യാപകനോട് ഇടഞ്ഞ എബിവിപി പ്രവര്‍ത്തര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല.

വലിച്ചിഴച്ചു

വലിച്ചിഴച്ചു

തുടര്‍ന്ന് പ്രൊഫസര്‍ ഗിരിന്‍ ബാക്‌സി ക്ലാസെടുത്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ ക്ലാസില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കിയ അദ്ദേഹത്തിന്റെ മുഖത്ത് കരിഓഴില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പ്രൊഫസറെ രജിസ്ട്രാറുടെ ചേമ്പറിലേക്ക് നടത്തിക്കുകയും ചെയ്തു.

നടത്തിച്ചു

നടത്തിച്ചു

കരിഓയില്‍ ഒഴിച്ച മുഖവുമായി പ്രൊഫസറെ യുണിവേഴ്സ്റ്റി രജിസ്ട്രാറുടെ ചേമ്പറിലേക്ക് നടത്തിക്കുന്ന ദൃശ്യങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ തന്നെ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു.

ഭീഷണി

ഭീഷണി

യൂണിവേഴ്സ്റ്റി രജിസ്ട്രാറുടെ ചേമ്പറിലെത്തി അദ്ദേഹത്തേയും എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രജിസ്ട്രാര്‍ക്കും ഇതേ ഗതിതന്നെയാവുമെന്ന് എബിവിപി പരസ്യമായി പ്രഖ്യാപിച്ചു.

അറസ്റ്റ്

അറസ്റ്റ്

അധ്യാപകനെ കരിഓയില്‍ ഒഴിച്ച് നടത്തിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കിയതോടെ എബിവിപി പ്രവര്‍ത്തകരുടെ ചെയതിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ കേസ് എടുക്കാതിരുന്ന പോലീസ് പ്രതിഷേധം ശക്തമായതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാറണ്ട്

വാറണ്ട്

സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടം രണ്ട് കാര്യാലയ കാര്യവാഹകുമാരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടാതെ ഇരുപതോളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ക്കായി പോലീസ് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

വീഡിയോ

യൂട്യൂബ് വീഡിയോ

English summary
ABVP Leaders, Three Others Arrested for Attack on Professor in Bhuj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X