Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു ആക്രമണം; എബിവിപിയുടെ വ്യാജ പ്രചരണം പൊളിഞ്ഞു

ദില്ലി: ജെഎന്‍യു ആക്രമണത്തിനിടെ എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നുവെന്ന കുറിപ്പോടെ പ്രചരിച്ച വീഡിയോ എബിവിപി നടത്തിയ ആക്രമണത്തിന്‍റേത്. ജെഎന്‍യുവില്‍ പ്രവേശന നടപടികള്‍ തടസ്സപ്പെടുത്തി ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ എബിവിപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നുവെന്ന കുറിപ്പോടെയായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ എബിവിപി പ്രവര്‍ത്തകനാണ് ആക്രമണം നടത്തിയതെന്ന് തെളിവുകള്‍ സഹിതം ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടു.

jnunew2-1

ജെഎന്‍യു സംഘര്‍ത്തിലേക്ക് നയിച്ച സംഭവം എന്ന രീതിയില്‍ സുമിത് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ വീഡിയോ ആദ്യം പങ്കുവെച്ചത്. പിന്നീട് പ്രസാര്‍ ഭാരതിയും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. വിന്‍റര്‍ സെഷനുള്ള രജിസ്ട്രേഷനെ എതിര്‍ക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന കുറിപ്പോടെയാണ് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ വീഡിയോ ട്വീറ്റ് ചെയ്തത്.

ബിജെപി ഐടി വിഭാഗം തലവനും ഹിമാചല്‍ കണ്‍വീനറുമായ ചേതന്‍ ബ്രഗ്ത ,ബിജെപി ദേശീയ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ എന്നിവരും എബിവിപി പ്രവര്‍ത്തകനെ മര്‍ദിക്കുന്നു എന്ന കുറിപ്പോടെയുള്ള വീഡിയോ റീ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ എബിവിപി പ്രവര്‍ത്തകനും വെസ്റ്റ് ഏഷ്യല്‍ സ്റ്റഡീസ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ ശര്‍വേന്ദര്‍ കുമാറാണ് ദൃശ്യങ്ങളില്‍ കാണുന്ന അക്രമിയെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷ്ണല്‍ സ്റ്റഡീസിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ വിവേക് പാണ്ഡെയെയാണ് ശര്‍വേന്ദര്‍ അക്രമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+