കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസർക്കാരിനെ വിമർശിച്ചു, പാക് പ്രധാനമന്ത്രിയെ പുകഴ്ത്തി; അധ്യാപകനെ മാപ്പ് പറയിച്ച് എബിവിപി

Google Oneindia Malayalam News

ദില്ലി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തിയും കേന്ദ്ര സർക്കാരിനെ ഇകഴ്ത്തിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അധ്യാപകനെ മുട്ടുകാലിൽ നിർത്തി മാപ്പ് പറയിച്ച് എബിവിപി. മാപ്പ് പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കര്‍ണാടകയിലെ വിജയ്പുരയിലെ എന്‍ജിനിയറിംഗ് കോളേജിലെ അധ്യാപകനെയാണ് മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിപ്പിച്ചത്.

കുടിവെള്ള പൈപ്പ് ഇടുന്നതിന്റെ മറവിൽ കോടികളുടെ അഴിമതിയെന്ന് പൊതുമരാമത്ത് മന്ത്രി; റോഡ് വെട്ടിപ്പൊളിച്ചത് 36 തവണ... നഷ്ടം 7 കോടി!!

അധ്യാപകനായ സന്ദീപ് വത്താറിനെതിരെയാണ് അക്രമം നടന്നത്. ഇത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ബി.വി.പി.പ്രവര്‍ത്തകര്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പു പറയിക്കുകയും ചെയ്തത്.

ABVP

കര്‍ണാടക ആഭ്യന്തരവകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ബി. പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ അധ്യാപകനാണ് സന്ദീപ്. അദ്ദേഹം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇതുവരെ അധ്യാപകനെതിരേ പോലീസില്‍ പരാതിനല്‍കുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല.

English summary
Members of Akhil Bharatiya Vidyarthi Parishad (ABVP) on Saturday forced a Karnataka college professor to kneel and apologise over an alleged "anti-India" message on social media, according to media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X