കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിവിപിയെ തുടച്ചുനീക്കി എസ്എഫ്ഐ: ഗുജറാത്ത് കേന്ദ്ര സർവ്വകലാശാലയിൽ എസ്എഫ്ഐ സഖ്യത്തിന് വിജയം!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സ്റ്റി തിരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്ഐ സഖ്യം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാലിലും എസ്എഫ്ഐ- ബിഎപിഎസ്എ സഖ്യമാണ് വിജയിച്ചത്. എബിവിപിയുടെ ശക്തികേന്ദ്രമായിരുന്ന സർവ്വകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് രൂപികരിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് റെക്കോർഡ് വിജയം എസ്എഫ്ഐ സ്വന്തമാക്കിയിട്ടുള്ളത്. ഒറ്റ സീറ്റ് പോലും നിലനിർത്താൻ എബിവിപിക്ക് കഴിഞ്ഞില്ല.

 വിവാദ ട്വീറ്റ്: കപിൽ മിശ്രക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം, വിവാദ ട്വീറ്റ്: കപിൽ മിശ്രക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം,

സ്കൂൾ ഓഫ് ലാങ്വേജസിൽ എസ്എഫ്ഐ സ്ഥാനാർത്ഥി ചിത്തരഞ്ജനാണ് എബിവിപി സ്ഥാനാർത്ഥിയെ 26 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ എബിവിപിക്കെതിരെ 30 വോട്ടുകൾക്കാണ് എൽഡിഎസ്എഫ് സ്ഥാനാർത്ഥി വിജയിച്ചത്. സോഷ്യൽ സയൻസ് വിഭാഗത്തിൽ ബിഎപിഎസ്എയുടെ സ്ഥാനാർത്ഥായിരുന്ന അഷ്റഫ് 69 വോട്ടുകൾക്കാണ് എബിവിപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.

sfi111-1579892

എസ്എഫ്ഐ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ലൈബ്രറി സയൻസ് വിഭാഗത്തിൽ വിജയിച്ചത്. ആകെ പോൾ ചെയ്ത 38 വോട്ടുകളിൽ 30 വോട്ടുകളും എസ്എഫ്ഐ നേടിയപ്പോൾ സർവ്വകലാശാലയിൽ ആധിപത്യമുണ്ടായിരുന്ന എബിവിപിക്ക് എട്ട് വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു.

English summary
ABVP sweeps from Gujarat central university SFI won in four Union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X