കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല എബിവിപി പിടിച്ചടക്കി; എസ്എഫ്‌ഐ നിലം പൊത്തി... എട്ട് വര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

ഹൈദരാബാദ്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഇടത് സഖ്യം ഇത്തവണ എബിവിപിയ്‌ക്കെതിരെ ശക്തമായ വിജയം നേടിയിരുന്നു. എന്നാല്‍ അത്തരം ഒരു വിജയം ആവര്‍ത്തിക്കാന്‍ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇട് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ആയില്ല. മാത്രമല്ല, എബിവിപി സര്‍വ്വകലാശാല യൂണിയന്‍ തൂത്തുവാരുകയും ചെയ്തു.

ജെഎന്‍യുവില്‍ എബിവിപിയെ നിലംപരിശാക്കി ഇടതുസഖ്യം... എല്ലാ സീറ്റും പിടിച്ചടക്കി; മലയാളി തിളക്കം വേറേ!ജെഎന്‍യുവില്‍ എബിവിപിയെ നിലംപരിശാക്കി ഇടതുസഖ്യം... എല്ലാ സീറ്റും പിടിച്ചടക്കി; മലയാളി തിളക്കം വേറേ!

എല്ലാ പോസ്റ്റുകളിലും എബിവിപി മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ചത്. ഒബിസിഎഫ്, എസ്എല്‍വിഡി എന്നീ സംഘടനകള്‍ക്കൊപ്പം ആയിരുന്നു എബിവിപി മത്സരിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം ഈ സഖ്യം ആണ് വിജയിച്ചത്.

ABVP

എട്ട് വര്‍ഷത്തിന് ശേഷം ആണ് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല യൂണിയന്‍ എബിവിപി തിരിച്ചുപിടിക്കുന്നത്. ഇത്തണ ത്രികോണ മത്സരം ആയിരുന്നു സര്‍വ്വകലാശാലയില്‍ നടന്നത്. എന്‍എസ് യു, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍, ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ട്, ദളിത് സ്റ്റുറ്റഡന്റ്‌സ് യൂണിയന്‍ എന്നിവ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ് ആയി മത്സരിച്ചപ്പോള്‍ എസ്എഫഐ ഒറ്റയ്ക്കായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്.

നാണംകെട്ട തോൽവിക്ക് പിന്നാലെ ജെഎൻയുവിൽ അഴിഞ്ഞാടി എബിവിപി.. വിദ്യാർത്ഥികളെ തല്ലിച്ചതച്ചു!നാണംകെട്ട തോൽവിക്ക് പിന്നാലെ ജെഎൻയുവിൽ അഴിഞ്ഞാടി എബിവിപി.. വിദ്യാർത്ഥികളെ തല്ലിച്ചതച്ചു!

ആരത് നാഗ്പാല്‍ ആണ് പുതിയ പ്രസിഡന്റ്. അമിത് കുമാര്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ധീരജ് സന്‍ജോഗി ജനറല്‍ സെക്രട്ടറിയായും പ്രവീണ്‍ കുമാര്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അരവിന്ദ് എസ് കുമാര്‍ ആണ് കള്‍ച്ചറല്‍ സെക്രട്ടറി. നിഖില്‍ രാജ് കെ സ്‌പോര്‍ട്‌സ് സെക്രട്ടറി.

English summary
Akhil Bharatiya Vidyarthi Parishad swept the students' union elections in the University of Hyderabad for the first time in eight years, winning the top six posts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X