കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സില്‍ ഡോക്ടര്‍ക്ക് പകരം മെക്കാനിക്ക്, 16കാരന് വൈദ്യസഹായം കിട്ടിയില്ല, ഒടുവില്‍ സംഭവിച്ചത്!

മെക്കാനിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

Google Oneindia Malayalam News

കൊല്‍ക്കത്ത: പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്ന 16കാരന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. വിദഗ്ധ ചികിത്സ കിട്ടാതെ ഈ കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചെന്നാണ് ഈ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങള്‍ പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ മകന്‍ അടിയന്തര വൈദ്യ സഹായം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് അദ്ദേഹം പറയുന്നു. ആംബുലന്‍സില്‍ ഡോക്ടര്‍ എന്ന വ്യാജേന കയറിയ എസി മെക്കാനിക്കിന് ജീവന്‍ രക്ഷാ ഉപകരങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. തുടര്‍ന്നാണ് അര്‍ജിത് ദാസ് എന്ന കുട്ടിക്ക് ദാരുണാന്ത്യമുണ്ടായത്.

അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി...അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി...

1

അതേസയം മെക്കാനിക്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അര്‍ജിത്തിനെ രോഗം കൂടിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബര്‍ദ്വാനിലെ നഴ്‌സിങ് ഹോമില്‍ നിന്നും കൊല്‍ക്കത്തിയിലെ ആശുപത്രിയിലെ കൊണ്ടുപോകുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആശുപത്രിയിലേക്ക് മകനുമായി പോകാന്‍ ആംബുലന്‍സും ഡോക്ടറെയും വിട്ടുതരണമെന്ന് മാതാപിതാക്കള്‍ നഴ്‌സിങ് ഹോം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി അവര്‍ ഡോക്ടറെയും വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഡോക്ടറെന്ന വ്യാജേന ആംബുലന്‍സിലിരുന്നത് എസി മെക്കാനിക്കാണെന്ന് മകന്‍ മരിച്ചതിന് ശേഷമാണ് ഇവര്‍ തിരിച്ചറിഞ്ഞത്.

2

ഇതോടെ ഇയാള്‍ക്കെതിരെ അര്‍ജിത്തിന്റെ കുടുംബം പരാതി നല്‍കുകയായിരുന്നു. ക്ലിനിക്കില്‍ വെച്ച് അര്‍ജിത്തിന് രക്തപരിശോധന നടത്തിയിട്ടും അസുഖം എന്താണെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായിട്ട് ഇവര്‍ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ആശുപത്രിയിലേക്ക് പോകാന്‍ ഒരുപാട് ദൂരമുണ്ടായിരുന്നതിനാലാണ് ഇവര്‍ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടത്. ഇതിനായി ഇവര്‍ ആംബുലന്‍സ് വാടകയും ഡോക്ടറുടെ വാടകയും നല്‍കിയിരുന്നു. എന്നാല്‍ ക്ലിനിക്ക് അധികൃതരും ആംബുലന്‍സിന്റെ ഡ്രൈവറും ചേര്‍ന്ന് നടത്തിയ നീക്കങ്ങളാണ് തന്റെ മകന്റെ ജീവനെടുത്തതെന്ന് പിതാവ് പറയുന്നു.

അവിശ്വാസപ്രമേയം മുന്നറിയിപ്പ്! ടിഡിപിക്കെതിരെ കരുതലോടെ ബിജെപി, അമിത് ഷാ ആന്ധ്രയിലേക്ക്!അവിശ്വാസപ്രമേയം മുന്നറിയിപ്പ്! ടിഡിപിക്കെതിരെ കരുതലോടെ ബിജെപി, അമിത് ഷാ ആന്ധ്രയിലേക്ക്!

ഒടുവില്‍ ശ്രിയ ശരണിന്‍റെ വിവാഹം കഴിഞ്ഞു... ഇതാണ് വരന്‍!! അപ്പോള്‍ മുന്‍പ് പറഞ്ഞ പ്രണയം?ഒടുവില്‍ ശ്രിയ ശരണിന്‍റെ വിവാഹം കഴിഞ്ഞു... ഇതാണ് വരന്‍!! അപ്പോള്‍ മുന്‍പ് പറഞ്ഞ പ്രണയം?

English summary
ac mechanic poses as doc, 16-yr-old dies in ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X