എസി, ടിവി, വാഷിംഗ് മെഷിന്‍.... എല്ലാത്തിനും വില കൂടും; ഒക്ടോബര്‍ 1 മുതല്‍ പുതിയ വില

പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ എസി, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില 5 മുതല്‍ 8 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെമ്പ്, ഉരുക്ക്, ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം വിനിമയ നിരക്കിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവയുടെ ആഘാതം മറികടക്കുന്നതിനാണ് വില വര്‍ധിപ്പിക്കുന്നത്.

ഒക്ടോബര്‍ 1 മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. 2026 ല്‍ ഈ മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. ചെമ്പ്, അലുമിനിയം, ഉരുക്ക്, ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന തുടര്‍ച്ചയായ വര്‍ധനവും ഉയര്‍ന്ന ചരക്ക് ഗതാഗത ചെലവുകളും കാരണം വില പരിഷ്‌കരണം അനിവാര്യമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

Home Appliance

എയര്‍ കണ്ടീഷണറുകളുടെ വില 5 മുതല്‍ 8 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എല്‍ഇഡി ടിവികള്‍ എന്നിവയുടെ വില 3 മുതല്‍ 4 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ചില കമ്പനികള്‍ തീരുമാനിച്ചപ്പോള്‍, മറ്റു ചിലര്‍ ഇതിന്റെ ആഘാതം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം വില വര്‍ധനവ് ഉത്സവകാലത്തെ ആവശ്യകതയെ ബാധിക്കുമെന്ന് ചില കമ്പനികള്‍ പറയുന്നു.

എന്നിരുന്നാലും ഡീലര്‍മാരും വിതരണക്കാരും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ മുന്‍കൂട്ടി വാങ്ങല്‍ പദ്ധതികള്‍ വഴി പഴയ വിലയില്‍ സ്റ്റോക്ക് ശേഖരിച്ചിട്ടുള്ളതിനാല്‍ ആഘാതം പരിമിതമായിരിക്കുമെന്ന് മറ്റു ചിലര്‍ കരുതുന്നു. ബ്ലൂ സ്റ്റാര്‍, ഗോദ്റെജ് അപ്ലയന്‍സ്, ഹെയര്‍, ഡെയ്കിന്‍, സൂപ്പര്‍ പ്ലാസ്ട്രോണിക്സ് തുടങ്ങിയ കമ്പനികള്‍ വിവിധ വിഭാഗങ്ങളിലായി 4 മുതല്‍ 10 ശതമാനം വരെ വില വര്‍ധനവ് ഇതിനകം പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, വില വര്‍ധനവ് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുന്‍പ് സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പാനസോണിക് അറിയിച്ചു. എല്‍ജിയും ഹിറ്റാച്ചി ബ്രാന്‍ഡ് എയര്‍ കണ്ടീഷണറുകളുടെ ഉടമസ്ഥരായ ബോഷ് ഹോം കംഫര്‍ട്ടും എസി വിലയില്‍ ഏകദേശം 5 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ് കാരണം എസികളുടെയും ഡീപ് ഫ്രീസറുകളുടെയും വിലയില്‍ ഇതിനകം 5 മുതല്‍ 8 ശതമാനം വരെ വര്‍ധനവുണ്ടായതായി ബ്ലൂ സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ത്യാഗരാജന്‍ പറഞ്ഞു. 'യുദ്ധം കാരണം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചെമ്പ്, ഉരുക്ക്, പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വില കൂടി,' അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം കമ്പനി നടപ്പിലാക്കുന്ന മൂന്നാമത്തെ വില വര്‍ധനവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവകാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവില്‍ ഏകദേശം 15 ശതമാനം വര്‍ധനവുണ്ടായെന്ന് ത്യാഗരാജന്‍ പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏകദേശം 10 ശതമാനം ജിഎസ്ടി ആനുകൂല്യം ലഭിക്കുന്നതിനാല്‍, വാങ്ങുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഏകദേശം 5 ശതമാനം അധിക ബാധ്യത മാത്രമേ ഉണ്ടാവുകയുള്ളൂ.

അവസാന വില പരിഷ്‌കരണത്തിന് ശേഷം അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 8 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍, വ്യവസായത്തിലുടനീളം മറ്റൊരു ഘട്ടം കൂടി വില വര്‍ദ്ധനവ് അനിവാര്യമായി മാറിയെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിലെ അപ്ലയന്‍സ് ബിസിനസ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെട്രിക് ടണ്ണിന് 8,000-9,000 ഡോളര്‍ ആയിരുന്ന ചെമ്പിന്റെ വില ഇപ്പോള്‍ 14,500 ഡോളറിലെത്തിയിരിക്കുകയാണ് ഒരു എയര്‍കണ്ടീഷണര്‍ നിര്‍മ്മിക്കാന്‍ 3-4 കിലോഗ്രാം ചെമ്പ് ആവശ്യമാണ്. ഓണം മുതല്‍ ദസറയും ദീപാവലിയും വരെയുള്ള ഉത്സവകാലം ഗൃഹോപകരണ നിര്‍മ്മാതാക്കളുടെ വാര്‍ഷിക വില്‍പ്പനയുടെ 30-40 ശതമാനത്തോളം സംഭാവന ചെയ്യുന്നു.

ഉത്സവ സീസണുകളില്‍ ഉപഭോക്താക്കള്‍ സാധാരണയായി കിഴിവുകളും പ്രൊമോഷണല്‍ ഓഫറുകളും പ്രതീക്ഷിക്കുന്നതിനാല്‍, വില വര്‍ധനവ് ഉത്സവകാലത്തെ ആവശ്യകതയെ ബാധിച്ചേക്കാമെന്ന് എസ്പിപിഎല്‍ ഡയറക്ടര്‍ അവ്‌നീത് സിംഗ് മാര്‍വ പറഞ്ഞു. 'ആഗോള അസ്ഥിരതയും വര്‍ദ്ധിച്ചുവരുന്ന ചെലവുകളും ഉപഭോക്താക്കളുടെ മനോഭാവത്തില്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തും,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma