ലോക്‌സഭയില്‍ രാഹുലിന്റെ പ്രസംഗം....
ദില്ലി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കര്‍ഷ റാലിയുടെ ആവേശത്തിലായിരുന്നു രാഹുല്‍ ഗാന്ധി.
മോദിയുടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെയാണ് സഹായിക്കുന്നതെന്നും കര്‍ഷ വിരുദ്ധമാണെന്നും ആരോപിയക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം. കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലാണെന്നാണ് രാഹുല്‍ പറഞ്ഞത്.

കര്‍ഷകരാണ് നമുക്ക് ഹരിത വിപ്ലവം പ്രദാനം ചെയ്തത്. എന്തുകൊണ്ടെന്നാല്‍ താങ്ങുവില എന്ന ഒരു പദ്ധതി അവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നു. എല്ലാം കര്‍ഷകര്‍ ഉണ്ടാക്കിയ അസ്തിവാരത്തിന് മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്.
താങ്ങുവിലയുടെ കാര്യത്തില്‍ 'നല്ല ദിനങ്ങളുടെ' സര്‍ക്കാര്‍ ഈ രാജ്യത്തെ തന്നെ പരാജയപ്പെടുത്തിയിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക വളര്‍ച്ച 20 ശതമാനം ആയിരുന്നത് ഇപ്പോള്‍ അഞ്ച് ശതമാനമായി കുറഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചു.
നിതിന്‍ ഗഡ്കരിയും രാഹുലിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കര്‍ഷകര്‍ സര്‍ക്കാരിനേയും ദൈവത്തേയും ആശ്രിക്കരുതെന്ന ഗഡ്കരിയുടെ പ്രസ്താവനയെ ആണ് രാഹുല്‍ പരിഹസിച്ചത്.












Click it and Unblock the Notifications