പുരി രഥയാത്രക്കിടെ അപകടം; 500 ഓളം പേർക്ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്ക്. രഥം വലിക്കുന്നതിനിടെയാണഅ അപകടം ഉണ്ടായത്. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
രഥോത്സവത്തിനുള്ള മൂന്ന് വലിയ രഥങ്ങളിലൊന്നായ തലധ്വജ രഥം വലിക്കുന്നതിനിടെയാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. രഥം വലിക്കാൻ കൂടുതൽ പേർ എത്തിയതാണ് തിരക്ക് കൂടാൻ കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരിൽ എട്ടോളം പേരുടെ നിലഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹ്യുമിഡിറ്റി കാരണമാണ് ചിലർ തളർന്ന് വീണതെന്നും ഉടൻ തന്നെ രക്ഷാപ്രവർത്തനം സാധ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി മുകേഷ് മഹാലിങ്ക് പ്രതികരിച്ചു. ക്ഷേത്രത്തിന് സമീപത്ത് തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. വെള്ളവും ഗ്ലൂക്കോസും പോലുള്ള അത്യാവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മതിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ താൻ ക്ഷേത്ര പരിസരത്ത് തന്നെ തുടരുകയാണെന്നും ഉടൻ തന്നെ ആശുപത്രി സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് പേരാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പോലീസ് സേനയുടെ (CAPF) എട്ട് കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.












Click it and Unblock the Notifications