കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിട്ട് 13 മരണം

  • By Desk
Google Oneindia Malayalam News

കര്‍‍ണാടക: ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 14 വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

മഞ്ജുനാഥ് (35), തനുജ (25), ഗൗരമ്മ (60), രത്‌നമ്മ (52), സുന്ദരരാജൻ (48), രാജേന്ദ്ര (27), സരള (32), ലക്ഷ്മികാന്ത് (24), സന്ദീപ് (36), മധു (28) പ്രഷ്ന (14) എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ തമിഴ്നാട് സ്വദേശികളും പത്ത് പേര്‍ കര്‍ണാടക സ്വദേശികളുമാണ്.

accidentnew-1

തുംകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ ധര്‍മസ്ഥലയിലേക്ക് പോകുകയായിരുന്ന ടവേര കാര്‍ എതിര്‍ ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

ടവേര അമിത വേഗത്തില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍.അപകടത്തില്‍ പെട്ടവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കൃഷ്ണഗിരിയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടിരുന്നു.

സംഭാവനയായി കള്ളപ്പണം; കോണ്‍ഗ്രസിന് കുരുക്ക്!! അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് സമന്‍സ്സംഭാവനയായി കള്ളപ്പണം; കോണ്‍ഗ്രസിന് കുരുക്ക്!! അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് സമന്‍സ്

നാടക വണ്ടി വിവാദത്തില്‍ ട്വിസ്റ്റ്; 24000 പിഴയല്ല അളവാണ്, കണക്കുകള്‍ വ്യക്തമാക്കി അധിക‍ൃതര്‍

മധ്യപ്രദേശില്‍ കമല്‍നാഥ് വീഴും...ഹര്‍ദീപിന്റെ രാജി തുടക്കം, മിഷന്‍ രാജ്യസഭ വിടാതെ ബിജെപി!!

English summary
Accident in bengaluru-mangaluru national highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X