തമിഴ്‌നാട്ടില്‍ വാഹനാപകടം: 10 മരണം, 5 പേര്‍ ഗുരുതരാവസ്ഥയില്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ വാഹനാപകടം. 10 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ മധുര തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്.

1

ഗുരുതരമായി പരിക്കു പറ്റിയ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പെട്ടവര്‍ നാഗര്‍കോവില്‍ സ്വദേശികളാണ്. തിരുപ്പതിയിലേക്കു പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.

2

ബുധനാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബോര്‍വെല്‍ ലോറിക്കു പിന്നില്‍ ടെംപോ ട്രാവലര്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
accident in tamil nadu
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്