സലാറിന്റെ ഷൂട്ടിംഗ് സെറ്റില്‍ അപകടം; നടന് പ്രഭാസിന് സ്പെയിനില്‍ വച്ച് ശസ്ത്രക്രിയ നടത്തി
ഹൈദരാബാദ്: ബാഹുബലിയുടെ വിജയത്തിന് ശേഷം തിരക്കേറിയ സൂപ്പര്‍ താരപദവിയിലേക്ക് എത്തിയ നടനാണ് പ്രഭാസ്. പൂജ ഹെഗ്ഡെയ്ക്കൊപ്പം അഭിനയിച്ച രാധേ ശ്യാമാണ് പ്രഭാസിന്റെ തീയേറ്ററില്‍ എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മോശം പ്രതികരണങ്ങളിലൂടെ കടന്നുപോയ ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. താരം അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്. താരം ഇപ്പോള്‍ സ്പെയിനിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
അതേസമയം, ഐ എ എന്‍ എസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, താരം സ്പെയിനിലെ ബാഴ്സലോണയില്‍ ചെറിയ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ടെന്നാണ് സൂചന. സാലറിന്റെ സെറ്റില്‍ വച്ചുണ്ടായ അപകടമാണ് കാരണം. ചെറിയ ശസ്ത്രക്രിയ ആണെങ്കിലും കൂടുതല്‍ പരിശോധനകള്‍ പൂര്‍ണമാക്കുന്നത് വരെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

രാധേ ശ്യാം എന്ന ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാതെ വന്നതിനെ തുടര്‍ന്ന് മാധ്യമങ്ങളുടെ കണ്ണില്‍ പെടാതിരിക്കാന്‍ താരം സ്പെയിനിലായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 6 ദിവസം കൊണ്ട് 185 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഒരാഴ്ച കൊണ്ട് 200 കോടി കടന്നിട്ടുണ്ടാവാം. എന്നാലും ചിത്രത്തിന് മോശം പ്രതികരമാണ് ലഭിക്കുന്നത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ നായികയായി അഭിനയിച്ചു, സച്ചിന് ഖേദേക്കര്‍, ജഗപതി ബാബു, മുരളി ശര്‍മ്മ, ഭാഗ്യശ്രീ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
ഇതിനിടെ, രാധേ ശ്യാമിന്റെ മോശം പ്രതികരണത്തെ തുടര്‍ന്ന് മനംനൊന്ത് പ്രഭാസിന്റെ ആരാധകര്‍ ജീവനൊടുക്കിയെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. ആരാധകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 24 കാരനായ രവി തേജ എന്ന ആരാധകന് രാധേ ശ്യാം കണ്ട് അതില്‍ നിരാശനായിരുന്നു. ചിത്രം നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നേടിയതോടെ അദ്ദേഹം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാധേ ശ്യാം തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് തോന്നിയതിനാല്‍ അദ്ദേഹം തീരുമാനത്തെക്കുറിച്ച് അമ്മയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നീണ്ട മൂന്ന് വര്‍ഷത്തോളം എടുത്താണ് രാധേ ശ്യാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍ പ്രതീക്ഷകള്‍ക്കൊടുവില്‍ മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളിലെത്തി. ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകള്‍ക്ക് പുറത്ത് കട്ട് ഔട്ടുകള്‍ സ്ഥാപിച്ചും ഉല്ലസിച്ചും പ്രഭാസിന്റെ ആരാധകര്‍ തിയേറ്ററുകളില്‍ ഈ ദിനം ആഘോഷിച്ചിരുന്നു.
Recommended Video
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications