കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ബോട്ട് യാത്രയില്‍ തിക്കും തിരക്കും, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പുഴയില്‍ വീണു!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ പൗരത്വ പ്രക്ഷോഭത്തിനിടെ ചിരി പടര്‍ത്തി സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. വാരണാസിയില്‍ വെച്ചാണ് സംഭവം. പൗരത്വ നിയമ പ്രക്ഷോഭകരെ കാണാനായി എത്തിയതായിരുന്നു പ്രിയങ്ക. രവിദാസ് ക്ഷേത്രത്തിലാണ് അവര്‍ ആദ്യം എത്തിയത്. ഇവിടെയാണ് പ്രക്ഷോഭകര്‍ എത്തിയത്. ഇതിനിടെ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പുഴയില്‍ വീണത് വലിയ ചിരി പടര്‍ത്തുകയും, അതോടൊപ്പം ആശങ്ക ഉണ്ടാക്കുകയും ചെയ്തു.

1

ഗംഗയിലൂടെ ബോട്ടുയാത്ര നടത്തിയാണ് രാംഘട്ടില്‍ പ്രിയങ്ക എത്തിയത്. ഈ സമയം ബോട്ടില്‍ അജയ് കുമാറുമുണ്ടായിരുന്നു. വമ്പന്‍ തിക്കും തിരക്കുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിനിടയിലാണ് അടിതെറ്റി അജയ് കുമാര്‍ ലല്ലു പുഴയില്‍ വീണത്. പ്രിയങ്കയുടെ സുരക്ഷാ ഗാര്‍ഡുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പുഴയില്‍ ചാടി വീണാണഅ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കുകള്‍ ഒന്നുമില്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം തന്റെ സന്ദര്‍ശനത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളില്ലെന്ന് പ്രിയങ്ക പറഞ്ഞു. രവിദാസ് ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുണ്ട്. ഇന്നാണ് അത് പൂര്‍ത്തിയാക്കാനായത്. രവിദാസ് വിഭാഗത്തിന് എന്റെ അഭിനന്ദനങ്ങള്‍. ക്ഷേത്രത്തിലെ എല്ലാവര്‍ക്കും നന്ദി അറിയിക്കുവെന്നും സന്ദര്‍ശക പുസ്തകത്തില്‍ അവര്‍ കുറിച്ചു. കാശി വിശ്വനാഥ ക്ഷേത്രവും അവര്‍ സന്ദര്‍ശിക്കുന്നുണ്ട്.

വാരണാസിയില്‍ നാല് മണിക്കൂറോളമാണ് പ്രിയങ്ക ചെലവിട്ടത്. പൗരത്വ പ്രതിഷേധത്തില്‍ ജയിലിലായ സാമൂഹ്യ പ്രവര്‍ത്തകര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, എന്നിവരെ കാണാന്‍ കൂടിയാണ് പ്രിയങ്ക എത്തിയത്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇതിന് ശേഷമാണ് പ്രിയങ്ക ദില്ലിയിലേക്ക് മടങ്ങിയത്. മടങ്ങുന്നതിന് മുമ്പ് പൗരത്വ നിയമ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദര്‍ശിച്ചു.

ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!

English summary
accompanying priyanka up congress chief falls in river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X