കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാപ്പി ബര്‍ത്ത് ഡേ മോദീ.. പ്രധാനമന്ത്രിയല്ല, ഗുജറാത്ത് ബിജെപിക്ക് മോദി ഇപ്പോഴും മുഖ്യമന്ത്രിയോ?

  • By Kishor
Google Oneindia Malayalam News

അഹമ്മദാബാദ്: ബി ജെ പിക്ക് ഒരു അവതാര പുരുഷന് തുല്യനാണ് നരേന്ദ്ര മോദി. അടല്‍ ബിഹാരി വാജ്‌പേയിക്ക് ശേഷം ഇന്ത്യ ഭരിക്കാന്‍ സംഘപരിവാര്‍ കുടുംബത്തില്‍ നിന്നും കിട്ടിയ നേതാവ്. ഒരു പതിറ്റാണ്ടിലേറെക്കാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന പരിചയസമ്പത്തുമായി രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയിലെത്തിയ ജനപ്രിയന്‍. കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നാണക്കേടിലേക്ക് തള്ളിവിട്ട സ്റ്റാര്‍ കാംപെയ്‌നര്‍.

അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് നരേന്ദ്ര മോദി ഇന്ന്. 1950 സെപ്റ്റംബര്‍ 17നാണ് മോദി ജനിച്ചത്. മോദിയുടെ ജന്മദിനം രാജ്യസേവന ദിനമായി ആഘോഷിക്കുകയാണ് ബി ജെ പി. ചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിമാരില്‍ ഒരാളായി മോദിയെ അടയാളപ്പെടുത്താനാണ് ബി ജെ പിക്ക് ഇഷ്ടം. അതിനിടെ, മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ ബി ജെ പിക്കാര്‍ മോദിയെ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത് എന്ന് വന്നാലോ... അക്കഥ ഇങ്ങനെ.

മോദിക്ക് പിറന്നാള്‍

മോദിക്ക് പിറന്നാള്‍

പണ്ടത്തെ ബോംബെയിലെ മെഹ്‌സാന ജില്ലയില്‍പ്പെട്ട വാട്‌നഗറിലാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന നരേന്ദ്ര മോദി ജനിച്ചത്. 1950 സെപ്തംബര്‍ 17നായിരുന്നു മോദിയുടെ ജനനം. അച്ഛന്‍ ദാമോദര്‍ ദാസ് മുല്‍ചന്ദ് മോദി. അമ്മ ഹീരബെന്‍.

ആരാണീ മോദി

ആരാണീ മോദി

ബി ജെ പിയുടെ ഐക്കോണിക് നേതാവും ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി. 2014 മെയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 2001 ഒക്ടോബര്‍ 7നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി അധികാരമേറ്റത്.

ഹിന്ദു ദേശീയവാദിയായ മോദി

ഹിന്ദു ദേശീയവാദിയായ മോദി

രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയാണ് മോദി പൊതുജീവിതം തുടങ്ങുന്നത്. ഹിന്ദു ദേശീയവാദി എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. ആര്‍ എസ് എസ് വഴി രാഷ്ട്രീയത്തിലെത്തി, ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്നു മോദി.

ഗുജറാത്ത് കലാപം

ഗുജറാത്ത് കലാപം

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദി വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണസംഘത്തിന് മുമ്പെ മോദി ഹാജരായി. ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഗുജറാത്തിന്റെ മോദി

ഗുജറാത്തിന്റെ മോദി

നരേന്ദ്ര മോദി നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ കൊണ്ട് ഗുജറാത്തില്‍ വികസനങ്ങള്‍ ഉണ്ടായി. ഗുജറാത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തില്‍ മോദി അതീവ ശ്രദ്ധ പതിപ്പിച്ചു. വികസനത്തെക്കുറിച്ച് പറയുമ്പോള്‍ മോദിയുടെ ഗുജറാത്ത് എന്നൊരു പ്രയോഗം തന്നെ ഉണ്ടായിവന്നു.

പിറന്നാളും ഗുജറാത്തില്‍

പിറന്നാളും ഗുജറാത്തില്‍

അമ്മ ഹീരാബെന്നിനൊപ്പമാണ് നരേന്ദ്ര മോദി ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. പിറന്നാളിന് മുന്നോടിയായി മോദി ഗുജറാത്തില്‍ എത്തി. മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് അമ്മ താമസിക്കുന്നത്.

രാജ്യസേവന ദിനം

രാജ്യസേവന ദിനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം രാജ്യസേവന ദിനമായി ആഘോഷിക്കാനാണ് പാര്‍ട്ടി അണികള്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മുഖ്യമന്ത്രി മോദി...

മുഖ്യമന്ത്രി മോദി...

സൂറത്ത് കോര്‍പറേഷന്‍ ഭരിക്കുന്ന ബി ജെ പിയാണ് മുഖ്യമന്ത്രി മോദിക്ക് പിറന്നാള്‍ ആശംസകളുമായി ബോര്‍ഡ് വെച്ചത്. മോദി മുഖ്യമന്ത്രി പദം രാജിവെച്ചതും പ്രധാനമന്ത്രിയായി ദില്ലിക്ക് വണ്ടി കയറിയതുമൊന്നും സൂറത്ത് കോര്‍പറേഷന്‍ ഭരിക്കുന്ന ബി ജെ പി അറിഞ്ഞില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കളിയാക്കുന്നത്.

English summary
According to Surat BJP, Pm Narendra Modi is still CM for them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X