കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ദിവസേന കോവിഡ്‌ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിവസേനെ കോവിഡ്‌ ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച്‌‌ രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ 1.5 ശതമാനം കുറവ്‌ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്‌ 46,963 പേര്‍ക്കാണ്‌ കോവിഡ്‌ ബാധിച്ചത് ‌. ഈ കണക്കു കാണിക്കുന്നത്‌ രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ്‌. രാജ്യത്തെ മൊത്തം കോവിഡ്‌ ബാധിതരുടെ എണ്ണം 81.84,082 ആയി കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന്‌ രാവിലെ പുറത്ത്‌ വിട്ട കണക്കനുസരിച്ച്‌ 5,70,458 ആക്ടീവ്‌ കോവിഡ്‌ കേസുകളാണ്‌ രാജ്യത്തുള്ളത്‌. 74,91,513 രോഗികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 6ലക്ഷത്തില്‍ തഴെ ആക്ടീവ്‌ കേസുകളാണ്‌ രാജ്യത്തുള്ളത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്‌ 470 പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ എണ്ണം 1,22,111 ആയി. പത്ത്‌ ലക്ഷം ആളുകളില്‍ 88 എന്ന നിരക്കിലാണ്‌ രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌ ഇത്‌ വളരെ കുറഞ്ഞ മരണ നിരക്കാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 23 സംസ്ഥാനങ്ങളിലെയും യൂണിയന്‍ ടെറിട്ടറികളിയും കോവിഡ്‌ മരണ നിരക്ക്‌ രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌ ശരാരിയേക്കാള്‍ കുറവാണ്‌. 65ശതമാനം കോവിഡ്‌ മരണങ്ങളും സംഭവിച്ചിരിക്കുന്നത്‌ 5 സംസ്ഥാനങ്ങളിലാണ്‌.

harshan

ഒക്ടോബര്‍ മാസത്തില്‍ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ കുറവ്‌ രേഖപ്പെടുത്തിയത്‌ രോഗത്തിനെതിരായ പ്രതിരോധത്തിന്‌ ശുഭപ്രതീക്ഷയാണ്‌ നല്‍കുന്നതെന്ന്‌ ആരോഗ്യ മന്ത്രി പറഞ്ഞു .കോവിഡ്‌ ബാധിതരെ കൃത്യമായി കണ്ടെത്തി ചകിത്സിക്കുകയെന്ന നയമാണ്‌ കേന്ദ്രം പിന്‍തുടരുന്നത്‌. ആക്രണാത്മക കോവിഡ്‌ ടസ്‌റ്റുകള്‍, ഗുണനിലവാരത്തോടെയുള്ള ക്ലിനിക്കല്‍ മാനേജ്‌മെന്റ്‌,പരിചരണംം തുടങ്ങിയവയാണ്‌ കോവിഡ്‌ പ്രതിരോധത്തില്‍ കേന്ദ്രം സ്വീകരിച്ച്‌ വരുന്നതെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു . ഇന്ത്യയിലെ കോവിഡ്‌ ബാധിത നിരക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലേക്ക്‌ താഴ്‌ന്നതായി ഉറപ്പായതായും മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മൊത്തം കോവിഡ്‌ മരണത്തിന്റെ 85 ശതമാനവും സംഭവിച്ചിരിക്കുന്നത്‌ മഹാരാഷ്ട്രയടക്കമുള്ള പത്ത്‌ സംസ്ഥാനങ്ങളിലാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്‌ ഒന്നും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ള ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ടയാണ്‌. ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചതും മഹാരാഷ്ട്രയിലാണ്‌.

English summary
According to Health Ministry covid infected numbers decreased in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X