ഇന്ത്യയിൽ ഒമൈക്രോൺ ഏറ്റവും കൂടുതൽ ബാധിച്ചത് യുവാക്കളെ; ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
ഇന്ത്യയിൽ ഒമൈക്രോൺ ഏറ്റവും കൂടുതൽ ബാധിച്ചത് യുവാക്കളെ; ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
ഡൽഹി: ഇന്ത്യയിൽ ഒമൈക്രോൺ കൂടുതൽ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
രാജ്യത്തിലെ 37 ആശുപത്രികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ശശാശരി പ്രായം 44 ആയിരുന്നു.
എന്നാൽ, നേരത്തെ ശരാശരി പ്രായം 55 എന്നത് ആയിരുന്നു. ജനുവരി 16, 2021 നും ജനുവരി 17, 2022 നും ഇടയിലുള്ള ഹോസ്പിറ്റലൈസേഷൻ വിവരങ്ങൾ നവംബർ 15 മുതൽ ഡിസംബർ 15 എന്നിവയുമായി താരതമ്യം ചെയ്തിരുന്നു.

മൂന്നാം തരംഗത്തിൽ ഇന്ത്യയുടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കൂടുതലും ചെറുപ്പമായിരുന്നു. ഇവർ അതിശയകരമായ ഉയർന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളുടെ ക്ലിനിക്കൽ പ്രൊഫൈൽ വിശദീകരിച്ച് ഡോ. ഭാർഗവ വ്യക്തമാക്കി.ഈ ചെറുപ്പക്കാരിൽ മറ്റ് അസുഖങ്ങൾ വളരെ കൂടുതലാണ്. ഏകദേശം 46 ശതമാനം പേർക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരിൽ പകുതിയോളം പേർക്ക് നേരിയ ചില അസുഖങ്ങൾ മാത്രം ഉണ്ടായിരുന്നു. - ഡോ. ഭാർഗവ പറഞ്ഞു.

അതേസമയം, വലിയ തോതിലുള്ള മരണങ്ങൾക്ക് രണ്ടാം തരംഗം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ, ഈ മൂന്നാം തരംഗം രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും മറ്റ് വ്യത്യാസങ്ങളുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ എല്ലാ ലക്ഷണങ്ങളുമുളള രോഗികൾ കുറവാണെന്ന് സർക്കാർ അറിയിക്കുന്നു. അതേസമയം, തൊണ്ട വേദനയായിരുന്നു പ്രധാന ലക്ഷണമെന്ന് ഒമൈക്രോൺ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ഡെൽറ്റ തരംഗവും ഒമൈക്രോൺ തരംഗവും തമ്മിലുള്ള വ്യത്യാസങ്ങൾ ഇങ്ങനെ ; -
1. ശ്വാസതടസ്സം, മണമോ രുചിയോ ഇല്ലായ്മ എന്നിവ ഒമൈക്രോൺ തരംഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളായിരുന്നില്ല. തൊണ്ടവേദന, പനി, ചുമ എന്നിവ രോഗികളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2. മൂന്നാം തരംഗത്തിൽ എല്ലാ ലക്ഷണങ്ങളും കുറവായിരുന്നു

3. മൂന്നാം തരംഗത്തിൽ രോഗബാധിതരുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെയും ശരാശരി പ്രായം 44 വയസ്സായിരുന്നു.
4. കോമോർബിഡിറ്റികളുടെ സാന്നിധ്യം നേരത്തെ 66% ആയിരുന്നത് 46% ആയിരുന്നു.
5. മൂന്നാം തരംഗത്തിൽ മരുന്നുകളുടെ ഉപയോഗം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. കേസുകളിൽ സങ്കീർണതകൾ കുറവായിരുന്നു.

അതേസമയം, വ്യാഴാഴ്ച ഇന്ത്യയിൽ ആകെ 1,72,433 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ, ആകെ രോഗികളുടെ എണ്ണം 4.16 കോടിയായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സജീവ കേസുകൾ 15,33,921 ആണ്.രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 12.98 ശതമാനമാണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമാണ്.രാജ്യ വ്യാപകമായി നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 167.87 കോടി പേർക്ക് വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,59,107 പേർ രോഗമുക്തി നേടി. ഇതോടെ കോവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,97,70,414 ആയി. നിലവിലെ രോഗ മുക്തി നിരക്ക് 95.14% ആണ്.
Recommended Video

അതേസമയം, കേരളത്തിലും മിസോറാമിലും രോഗ വ്യാപനം ഉയരുകയാണെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2 സംസ്ഥാനങ്ങൾ രോഗവ്യാപനത്തിന്റെ തോത് ഉയർത്തുന്ന സംസ്ഥാനങ്ങളാണ്. ടിപിആർ കൂടുതൽ എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. കേരളത്തിലെ മൂന്നാഴ്ചയ്ക്ക് ഇടയുള്ള ടി പി ആർ കേന്ദ്രം പരിശോധിച്ചിരുന്നു.മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനം ടി പി ആർ എന്നതിൽ നിന്ന് 47 ശതമാനമായി ടിപിആർ ഉയർന്നു എന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ 100% വാക്സിനേഷൻ പൂർത്തിയാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications