കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുക്കിയ വാക്സിൻ നയം; 64 ശതമാനവും നൽകിയത് ഗ്രാമപ്രദേശങ്ങളിലെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി; പുതുക്കിയ വാക്സിനേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ 63.68 ശതമാനവും ഗ്രാമപ്രദേശങ്ങളിലെന്ന് കേന്ദ്രസർക്കാർ.തിങ്കളാഴ്ചത്തെ മൊത്തം വാക്സിൻ ഡോസുകളിൽ 56.09 ലക്ഷം വാക്സിനുകൾ ഗ്രാമീണ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകിയപ്പോൾ , നഗരങ്ങളിൽ 31.9 ലക്ഷം പേർക്കുമാണ് നൽകിയതെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

മധ്യപ്രദേശാണ് പരമാവധി ഡോസുകൾ നൽകിയത്. തൊട്ട് പിന്നാലെ കർണാടക, ഉത്തർപ്രദേശുമാണ് ഉള്ളത്. ബീഹാർ, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട്, മഹാരാഷ്ട്ര, അസം എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങൾ.

accine-1584595913

ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്പ്പിനു പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്ന്
കഴിഞ്ഞ ദിവസം നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഗ്രാമ-നഗര ജനസംഖ്യാ വിഭാഗത്തിന് ആനുപാതികമായ എണ്ണത്തിലാണ് വാക്സിനേഷൻ നടന്നന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ 71 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണെന്നും ഡോ പോൾ പറഞ്ഞു.

Recommended Video

cmsvideo
Delta plus virus centrals guideline for kerala

2021 ജൂൺ 21 ന് ആകെ നൽകിയ വാക്സിൻ ഡോസുകളിൽ 92 ശതമാനവും സർക്കാർ കേന്ദ്രങ്ങളിൽ നിന്നാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വാക്‌സിൻ ലഭിച്ചവരിൽ 46 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്മാരുമാണ്. .ഈ ലിംഗ-അസന്തുലിതാവസ്ഥ നിലനിൽക്കുന്ന എല്ലാ സ്ഥലങ്ങളിലും അത് പരിഹരിക്കേണ്ടതുണ്ടെന്നും പോൾ വ്യക്തമാക്കി.

English summary
According to the revised guidelines, 64% of the first day immunizations are given in rural areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X