Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: മുന്‍ മന്ത്രിയെ കോണ്‍ഗ്രസ് പുറത്താക്കി

congress
ജയ്പൂര്‍: ഔദ്യോഗിക വസതിയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം നേരിടുന്ന മുന്‍ മന്ത്രിയെ കോണ്‍ഗ്രസ് പുറത്താക്കി. ക്ഷീരവികസന മന്ത്രിയായിരുന്ന ബാബുലാല്‍ നഗറിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജോലി വാഗ്ദാനം ചെയ്ത് 35 കാരിയായ യുവതിയെ ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി.

ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 19ന് ഇയാള്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സെപ്തംബര്‍ 11 നാണ് ഇയാള്‍ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. മന്ത്രി തന്നെ മദ്യം കുടിപ്പിച്ചു എന്നും പരാതിക്കാരി പറയുന്നു. പീഡനവിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്മേല്‍ ബാബുലാല്‍ നഗറിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങല്‍ ബാബുലാല്‍ നഗര്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഗൂഡാലോചനയാണ് തനിക്കെതിരായ പരാതി എന്നാണ് മുന്‍മന്ത്രി ആരോപിക്കുന്നത്. പീഡനം നടന്നു എന്ന് പറയപ്പെടുന്ന സെപ്തംബര്‍ 11 ന് താന്‍ വീട്ടിലുണ്ടായിരുന്നില്ല എന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല, ഈ സ്ത്രീ ഇതുപോലെ ബ്ലാക്്‌മെയില്‍ ചെയ്ത് പണംതട്ടാന്‍ പലരുടെ അടുത്തും ശ്രമിച്ചിട്ടുണ്ട് എന്നും ബാബുലാല്‍ ആരോപിക്കുന്നു.

രാജസ്ഥാനിലെ മന്ത്രിമാരും എം എല്‍ എമാരും പാര്‍ട്ടി നേതാക്കളും അടക്കം ഏഴോളം പ്രമുഖരാണ് രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി പീഡന വിവാദങ്ങളില്‍ പെടുന്നത്. കോണ്‍ഗ്രസ് എം എല്‍ എ ഉദയ് ലാല്‍ അഞ്ജാനയാണ് പീഡനക്കേസില്‍ കുടുങ്ങിയ അവസാനത്തെ പ്രമുഖന്‍. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം എം എല്‍ എ പീഡിപ്പിച്ചു എന്നാണ് വീട്ടമ്മയുടെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+