• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹഥ്‌റസില്‍ പീഡനക്കേസില്‍ പുറത്തിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ച് കൊന്നു!!

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ച് കൊന്നു. മകളെ ശല്യം ചെയ്തതിനെതിരെ പരാതി നല്‍കിയതിനാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് പ്രതിയുടെ കുടുംബവും പരാതിക്കാരിയുടെ കുടുംബവും തമ്മിലുണ്ടായ വാക്കുതര്‍ക്കം വെടിവെപ്പിലേക്ക് നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വളരെ കുറച്ച് കാലം മാത്രമാണ് ജയിലില്‍ കിടന്നതെന്നാണ് സൂചന. നാളുകളായി ഇയാള്‍ പുറത്തായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ഇന്നലെ വൈകീട്ട് ഈ മേഖലയില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്. 2018ലാണ് പെണ്‍കുട്ടിയുടെ പിതാവ് ഗൗരവ് ശര്‍മ എന്ന പ്രതിക്കെതിരെ കേസ് നല്‍കുക. പീഡനക്കേസില്‍ ഇയാള്‍ അറസ്റ്റിലുമായി. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ തന്നെ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. അതിന് ശേഷം പുറത്തായിരുന്നു ഇയാള്‍. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരുടെയും കുടുംബം തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പ്രതിയുടെ ഭാര്യയും അമ്മായിയും ഒരു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി വന്നപ്പോഴാണ് തര്‍ക്കം ഉണ്ടായത്. ഇതോടെ സംഭവത്തില്‍ പ്രതിയും പെണ്‍കുട്ടിയുടെ പിതാവും ഇടപെട്ടു. അതോടെ തര്‍ക്കം ശക്തമായി.

തര്‍ക്കം കടുത്ത ഉടനെ ഗൗരവ് സംഭവസ്ഥലത്ത് നിന്ന് തന്റെ വീട്ടിലേക്ക് പോയി, അവിടെ നിന്ന് കുറച്ചാളുകളെയും കൂടി വരികയായിരുന്നു. തുടര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. ഗൗരവിനെ കുടുംബത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമം തന്നെ ഇവര്‍ക്കെതിരെ ചുമത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷന് മുന്നിലിരുന്ന് തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കരയുന്ന ദൃശ്യങ്ങളും മാധ്യങ്ങള്‍ പുറത്തുവിട്ടത്.

cmsvideo
  'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

  തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

  ആദ്യം അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, ഇപ്പോള്‍ എന്റെ പിതാവിനെയും കൊന്നു. എന്റെ പിതാവ് ആരോടും ശത്രുത ഇല്ലാത്തയാളായിരുന്നു. അവര്‍ അഞ്ചോ ആറോ പേരുണ്ടായിരുന്നു. ഗൗരവ് ശര്‍മ എന്നാണ് അവന്റെ പേര്. എനിക്ക് നീതി വേണം. എന്ന് പെണ്‍കുട്ടി പറയുന്ന ഹൃദയഭേദകമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഹഥ്‌റസ് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ്. ദളിത് യുവതിയെ മേല്‍ജാതിയില്‍പ്പെട്ട നാല് പേര്‍ ചെയ്ത് കൊലപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കുടുംബത്തിന് വിട്ടുകൊടുക്കാതെ അര്‍ധ രാത്രി തന്നെ ദഹിപ്പിച്ചതും വിവാദമായിരുന്നു.

  വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

  English summary
  accused in molestation case killed woman's father in uttar pradesh's hathras
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X