കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ യുപി പോലീസ് വെടിവച്ചുകൊന്നു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് വെടിവച്ച് കൊന്നു. രാഗേഷ് പാണ്ഡെയെ ആണ് പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനടുത്ത് വച്ചാണ് സംഭവം. 2005ല്‍ ബിജെപി നേതാവ് കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് രാഗേഷ് പാണ്ഡെ. ഇയാളെ കൊലപ്പെടുത്തിയ കാര്യം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഐജി അമിതാഭ് യാഷ് സ്ഥിരീകരിച്ചു.

b

യുപിയിലെ മാവു ജില്ലക്കാരനാണ് രാഗേഷ്. ഹനുമാന്‍ പാണ്ഡെ എന്നും ഇയാളെ വിളിക്കാറുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പോലീസ് അറിയിച്ചിരുന്നു. മറ്റു ചില കേസുകളിലും ഇയാള്‍ പ്രതിയാണ്. കൊല്ലപ്പെടുന്ന വേളയില്‍ മുഹമ്മദാബാദ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ ആയിരുന്നു കൃഷ്ണാനന്ദ് റായ്. ഇദ്ദേഹത്തിനൊപ്പം മറ്റു ആറ് പേരും കൊല്ലപ്പെട്ടിരുന്നു. ആദ്യം യുപി പോലീസ് ആണ് കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐക്ക് കൈമാറി.

ഗാസിപൂരില്‍ നിന്ന് കേസ് ദില്ലിയിലേക്ക് മാറ്റി 2013ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടിയെടുത്തത്. കേസിലെ പ്രതികളായ മുഖ്താര്‍ അന്‍സാരിയെയും മറ്റു ചിലരെയും സിബിഐ കോടതി വെറുതെവിട്ടു. സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. ഏഴ് പേരെ കൊലപ്പെടുത്തിയത് വലിയ ഗൗരവമേറിയ സംഭവമാണെന്ന് നിരീക്ഷിച്ച ശേഷമാണ് തെളിവില്ലെന്ന് വ്യക്തമാക്കി കോടതി പ്രതികളെ വെറുതെവിട്ടത്. ഇതിനെതിരെ അല്‍ക റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കവെയാണ് ഞായറാഴ്ച രാവിലെ ഏറ്റുമുട്ടലിലൂടെ രാഗേഷിനെ വധിച്ചത്.

യുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവുംയുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവും

English summary
Accused In Murder Case Of BJP MLA Shot Dead By Uttar Pradesh Police at Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X