കൊലപാതക കേസിലെ പ്രതിയെ പൊലീസിന് മുന്നില്‍ വെച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പൊലീസ് നോക്കി നില്‍ക്കെ ആള്‍ക്കൂട്ട കൊലപാതകം. കുശിനഗര്‍ ജില്ലയിലാണ് സംഭവം. മറ്റൊരു വ്യക്തിയെ കൊലപ്പെടുത്തിയ ആളെ പ്രകോപിതരായ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിനുള്ളില്‍ കയറിയാണ് കൃത്യം നടത്തിയത്. പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും ആക്രമം തടയാന്‍ സാധിച്ചില്ല.
വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രദേശവാസിയെ ഇയാള്‍ നേരത്തെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. സ്കൂട്ടറിലെത്തിയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്. അപ്പോഴേക്കും നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഇയാളെ വളഞ്ഞു. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ടെറസിലേക്ക് ഓടിക്കയറിയ ഇയാള്‍ തടിച്ചു കൂടിയവരെ ഭയപ്പെടുത്താനായി മുകളിലേക്ക് വെടിയുതിര്‍ത്തു. എന്നാല്‍ ഇതിനിടെ ആക്രമിയെ നാട്ടുകാര്‍ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
കൊലപാതക സംഭവത്തിലെ പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദനം തുടരുകയായിരുന്നു. ഈ സമയമത്രയും മര്‍ദ്ദനം പൊലീസ് നോക്കിനില്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇയാൾ ഗോരഖ്പൂരിൽ നിന്ന് കുശിനഗറിലെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ടു; രാത്രി മുഴുവന്‍ പീഡിപ്പിച്ചു, എഫ്ഐആറിലെ വിവരങ്ങള്‍
ആറന്മുള: സാംസ്കാരിക ഒപ്പ് വാദികൾ പിണറായിയുടെ കക്ഷം ക്ഷൗരം ചെയ്തിരിക്കുകയാണെന്ന് ബി ഗോപാലകൃഷ്ണന്