മുസ്ലീംങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്സാഹം!ഹിന്ദു ജാഗരണ്‍ സംഘത്തിന് സുഷമാ സ്വരാജിന്റെ മറുപടി...
രാജ്യത്തെ ഹിന്ദുക്കള്‍ക്ക് വിസ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു ഹിന്ദു ജാഗരണ്‍ സംഘത്തിന്‍റെ കുറ്റപ്പെടുത്തല്‍.
ദില്ലി: രാജ്യത്തെ മുസ്ലീംങ്ങളുടെ വിസ അപേക്ഷകളില്‍ മാത്രമേ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് താല്‍പ്പര്യം കാണിക്കുന്നുള്ളുവെന്ന ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി. ട്വിറ്ററിലൂടെയാണ് ഹിന്ദു ജാഗരണ്‍ സംഘം സുഷമാ സ്വരാജിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിന് മറുപടി ട്വീറ്റ് ചെയ്ത് സുഷമ സ്വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണ്, അവരുടെ ജാതിയോ മതമോ സംസ്ഥാനമോ ഭാഷയോ തനിക്ക് പ്രധാനമല്ല എന്നതായിരുന്നു സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റ്.

എല്ലാ ഇന്ത്യക്കാരുടെയും കാര്യങ്ങളില്‍ ജാതി മത വ്യത്യാസമില്ലാതെ ഇടപെടുമെന്ന് പറഞ്ഞ സുഷമ സ്വരാജിനെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. വിസാ അപേക്ഷകളില്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കുമെന്ന് പറഞ്ഞ സുഷമാ സ്വരാജിനെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
നരേന്ദ്രമോദി, നിങ്ങളുടെ മന്ത്രിയായ സുഷമാ സ്വരാജ് മുസ്ലീംങ്ങളുടെ വിസാ അപേക്ഷകളില്‍ മാത്രമേ ശ്രദ്ധചെലുത്തുന്നുള്ളു. ഹിന്ദുക്കള്‍ക്ക് വിസ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതുണ്ടെന്നുമായിരുന്നു ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ വിമര്‍ശനം.
India is my country. Indians are my people. The caste, state, language or religion is not relevant for me. https://t.co/z59339vjGt
— Sushma Swaraj (@SushmaSwaraj) January 20, 2017












Click it and Unblock the Notifications