കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി ഹൈക്കോടതി; യുവതിക്ക് മധുരം നല്‍കണം, ഇര രാഖി കെട്ടണം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നല്‍കുന്നതിന് ഹൈക്കോടതി മുന്നോട്ടുവച്ച വ്യവസ്ഥയാണ് വിചിത്രം. ഇരയായ യുവതി പ്രതിക്ക് രാഖി കെട്ടണം. രക്ഷാ ബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് രാഖി കെട്ടേണ്ടത്. ഈ വേളയില്‍ പ്രതി യുവതിക്ക് മധുരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

വീട്ടമ്മയെ പീഡിപ്പിച്ചു

വീട്ടമ്മയെ പീഡിപ്പിച്ചു

ഉജ്ജയിന്‍ ജില്ലയിലെ ഭത്പചലനയിലുള്ള വിക്രം ബാഗ്രി എന്ന യുവാവിനെതിരെയാണ് പീഡനക്കേസ് പരാതി ഉയര്‍ന്നത്. ഇയാളുടെ അയല്‍വാസിയായ വീട്ടമ്മയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ ജാമ്യാപേക്ഷയാണ് ഇന്‍ഡോര്‍ ബെഞ്ച് പരിഗണിച്ചത്.

ജാമ്യം വേണം

ജാമ്യം വേണം

തന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം താനാണെന്നും താന്‍ ജയിലിലായ ശേഷം കുടുംബം പട്ടിണിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കീഴ്‌ക്കോടതി ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
11000 രൂപ നല്‍കണം

11000 രൂപ നല്‍കണം

പ്രതിക്ക് ഇന്‍ഡോര്‍ ബെഞ്ചിലെ ജഡ്ജി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. കൂടാതെ പ്രതി ഇരയായ യുവതിക്ക് 11000 രൂപ നല്‍കണം. രക്ഷാബന്ധന്റെ ഭാഗമായിട്ടാണ് ഈ പണം നല്‍കേണ്ടത്. യുവതിയുടെ മകന് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കണമെന്നും ഹൈക്കോടതി വിധിച്ചു.

എല്ലാ കാലത്തും സംരക്ഷിക്കാം

എല്ലാ കാലത്തും സംരക്ഷിക്കാം

രാഖി കെട്ടുന്നതിലൂടെ എല്ലാ കാലത്തും സംരക്ഷിക്കാമെന്ന ഉറപ്പാണ് യുവതിക്ക് പ്രതി നല്‍കേണ്ടത്. ആഗസ്റ്റ് മൂന്നിന് പകല്‍ 11 മണിക്ക് യുവതിയുടെ വീട്ടിലെത്തണം. രാഖി കെട്ടാന്‍ യുവതിയോട് അപേക്ഷിക്കണം. യുവതി രാഖി കെട്ടിയാല്‍ സമ്മാനമായി 11000 രൂപയും വസ്ത്രങ്ങളും കൈമാറണം-കോടതി ഉത്തരവിട്ടു.

ക്യാമറയില്‍ പകര്‍ത്തണം

ക്യാമറയില്‍ പകര്‍ത്തണം

യുവതിയുടെ വീട്ടിലെത്തി രാഖി കെട്ടുന്നതും ശേഷമുള്ള ചടങ്ങുകളും ക്യാമറയില്‍ പകര്‍ത്തണം. ശേഷം ഈ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണം. പ്രതി ഭാര്യക്കൊപ്പമാണ് ഇരയയായ യുവതിയുടെ വീട്ടില്‍ പോകേണ്ടത്. മധുരപലഹാരങ്ങളും കൊണ്ടുപോകണമെന്നും ജസ്റ്റിസ് രോഹിത് ആര്യ ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ 20ന്

ഏപ്രില്‍ 20ന്

ഏപ്രില്‍ 20നാണ് കേസിന് ആസ്പദമായ പീഡനം നടന്നത്. പ്രതിയും യുവതിയും അല്‍വാസികളാണ്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി പീഡനം നടത്തിയത്. ഐപിസി 354, 452, 323, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. യുവതിക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ സുധാന്‍ഷു വ്യാസും പ്രതിക്ക് വേണ്ടി വിശാല്‍ പട്ടിദാറും ഹാജരായി.

അയോധ്യ കഴിഞ്ഞു; ഇനി കാശിയും മഥുരയും പിടിക്കും, ബിജെപി നേതാവ് വിനയ് കത്യാര്‍ പറയുന്നുഅയോധ്യ കഴിഞ്ഞു; ഇനി കാശിയും മഥുരയും പിടിക്കും, ബിജെപി നേതാവ് വിനയ് കത്യാര്‍ പറയുന്നു

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

കേരളത്തില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, വിവരങ്ങള്‍ ഇങ്ങനെ...കേരളത്തില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, വിവരങ്ങള്‍ ഇങ്ങനെ...

English summary
Accused to get Rakhi tied by Molestation Survivor- Madhya Pradesh High Court Orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X