ബലാത്സംഗം ചെയ്ത പ്രതിക്ക് ശിക്ഷ ഷൂസ് കൊണ്ട് അഞ്ചടി
ഭഗ്‌വാന്‍പൂര്‍: ബലാത്സംഗം ചെയ്ത പ്രതിക്ക് ശിക്ഷ എന്താണെന്നു കേള്‍ക്കണോ, ഷൂസ് കൊണ്ട് അഞ്ചടി ഹരിയാനയിലാണ് ബലാത്സംഗം ചെയ്ത കൗമാരക്കാരന് ശിക്ഷ ഷൂസിന് അഞ്ചടി വിധിച്ചത്.
ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ഭഗ്‌വാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ദളിത് യുവതിയെ ബലാത്സംഗം ചെയ്ത അയല്‍ക്കാരനായ 19 കാരനെയാണ് നാട്ടുക്കൂട്ടം ഇത്തരത്തില്‍ രക്ഷിച്ചത്.22 കാരിയായ ദളിത് പെണ്‍കുട്ടി വയ്‌ക്കോല്‍ ശേഖരിക്കാനായി വയലിലേക്ക് പോകുമ്പോള്‍ അക്രമി പിന്നാലെ വന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവം തടന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഗ്രാമത്തലവനെ കണ്ട് വിവരം പറയാനാണ് അവിടെ നിന്നും ലഭിച്ച നിര്‍ദേശം.നാട്ടുക്കൂട്ടം വിളിച്ചുകൂട്ടിയ ഗ്രാമത്തലവന്‍ കുറ്റക്കാരന് ഷൂസിന് അഞ്ചടി ശിക്ഷ മതിയെന്ന് തീരുമാനിക്കുകയായിരുന്നു
പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാര്‍ത്ത ശരിയല്ലെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസ് നാട്ടുക്കൂട്ടത്തിന്റെ വിധി മാനിച്ച് പോലീസ് കേസെടുത്തില്ലയെന്ന ആരോപണമുണ്ട്.












Click it and Unblock the Notifications