നസീം സെയ്ദിയ്ക്ക് പിന്‍ഗാമിയെത്തി, അചല്‍ കുമാര്‍ ജോതി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
നസീം സെയ്ദിയുടെ ഔദ്യോഗിക കാലാവധി ജൂലൈ ആറിന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം
ദില്ലി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജോതിയെ നിയമിച്ചു. നിയമന്ത്രാലയത്തെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ ഔദ്യോഗിക കാലാവധി ജൂലൈ ആറിന് അവസാനിക്കാനിരിക്കെയാണ് അചല്‍ കുമാര്‍ ജോതിയെ നിയമിച്ചിട്ടുള്ളത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോതി.
1975ലെ ഐഎഎസ് ബാച്ചില്‍ പഠിച്ചിറങ്ങിയ ജോതി ജൂലൈ ആറിന് തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം 2013ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറായി 2015ല്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയായിരുന്നു.













Click it and Unblock the Notifications