Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരെ മുഴുവൻ ക്രിസ്ത്യാനികളാക്കാനുള്ള ഗൂഢാലോചന; ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ

ഇന്ത്യയിലെ ജനങ്ങളെ ക്രിസ്ത്യാനികളാക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന വിവാദമെന്നാണ് ബാലകൃഷ്ണ പറയുന്നത്

ന്യൂഡൽഹി: അലോപതിക്കെതിരെയും ഡോക്ടർമാർക്കെതിരെയും ബാബാ രാംദേവ് നടത്തിയ അപകീർത്തിപരമായ പരാമർശം വിവാദമായതിന് പിന്നാലെ ഐഎംഎയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. ഇന്ത്യയിലെ ജനങ്ങളെ ക്രിസ്ത്യാനികളാക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന വിവാദമെന്നാണ് ബാലകൃഷ്ണ പറയുന്നത്. ബാബാ രാംദേവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഐഎംഎ പ്രസിഡന്റിനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യയെ മുഴുവൻ ക്രിസ്തുമതവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഗൂഢാലോചനയുടെ ഭാഗമായി യോഗി രാംദേവിനെ ലക്ഷ്യമിട്ടുകൊണ്ട് യോഗയെയും ആയുർവേദത്തെയും അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗാഢമായ ഉറക്കത്തിൽ നിന്ന് ജനങ്ങൾ ഉണരണം. ഇല്ലെങ്കിൽ ഭാവി തലമുറ നിങ്ങളോട് ക്ഷമിക്കില്ല.' ബാലകൃഷ്ണ ട്വിറ്ററിൽ കുറിച്ചു.

covid 19

അതേസമയം രാംദേവിനെതിരെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസാണ് ഐഎംഎ ബാബാ രാംദേവിന് അയച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ ആയിരം കോടി രൂപ മാനനഷ്ടമായി നൽകണമെന്നുമാണ് നോട്ടീസ്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ഘടകം സെക്രട്ടറി അജയ് ഖന്നയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ വക്കീൽ നീരജ് പാണ്ഡെ അയച്ചിരിക്കുന്ന ആറ് പേജ് നോട്ടീസിൽ രണ്ടായിരത്തോളം വരുന്ന അലോപ്പതി ഡോക്ടർമാരെ അപമാനിച്ചുവെന്നും അലോപ്പതിയെ തെറ്റായി ചിത്രീകരിച്ചുമെന്നുമാണ് ആരോപണം. പ്രസ്താവന പിന്‍വലിക്കുന്നതായി 15 ദിവസത്തിനുള്ളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും രേഖാമൂലം ഖേദപ്രകടനം നടത്തുകയും ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499-ാം വകുപ്പ് പ്രകാരം യോഗ ഗുരുവിന്റെ പരാമർശം ക്രിമിനൽ നടപടിയാണെന്ന് നോട്ടീസിൽ ചൂണ്ടികാട്ടുന്നു. ഐ‌എം‌എയിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ നിരക്കിലാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.

Recommended Video

cmsvideo
    IMA VP complains against Baba Ramdev over COVID claims

    ഒരു വാട്‌സാപ് സന്ദേശം രാംദേവ് വായിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നും ഐഎംഎ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പതഞ്ജലി യോഗപീഠ് പ്രതികരിച്ചു. അലോപ്പതി മരുന്നു കഴിച്ച് ലക്ഷങ്ങള്‍ മരിച്ചുവെന്ന് രാംദേവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+