ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: മൂത്ത കുട്ടിയ്ക്ക് 35 ശതമാനം പൊള്ളൽ!!
ലഖ്നൊ: ഉത്തർപ്രദേശിൽ മൂന്ന് ദളിത് പെൺകുട്ടികൾ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. യുപിയിലെ ഗോണ്ട ജില്ലയിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളാണ് ആക്രമണത്തിനിരയായതെന്നാണ് പോലീസ് നൽകുന്ന വിവരം. ചൊവ്വാഴ്ചയാണ് സംഭവം. ഇവരിൽ ഏറ്റവും മൂത്ത പെൺകുട്ടിയ്ക്ക് 17 വയസ്സാണ് പ്രായം. കുട്ടിയ്ക്ക് ശരീരത്തിൽ 35 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
രണ്ടാമത്തെ കുട്ടിയ്ക്ക് 12ഉം മൂന്നാമത്തെ കുട്ടിയ്ക്ക് എട്ട് വയസ്സുമാണ് പ്രായം. രണ്ടാമത്തെയാൾക്ക് 25 ശതമാനവും ഏറ്റവും ഇളയ കുട്ടിയ്ക്ക് അഞ്ച് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. സംഭവത്തിൽ അജ്ഞാതർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടന്നതായി ചൊവ്വാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. രാസവസ്തു ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടികളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് വ്യക്തമാക്കി. അവർക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മൂത്ത പെൺകുട്ടിയ്ക്കാണ് ഏറ്റവുമധികം പൊള്ളലേറ്റിട്ടുള്ളത്. കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും ആരെയും സംശയമില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഫോറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഗോണ്ട എസ്പി ശൈലേഷ് കുമാർ പാണ്ഡെ വ്യക്തമാക്കി.












Click it and Unblock the Notifications